മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കണം -ഒ. പനീർസെൽവം
text_fieldsചെന്നൈ: സുപ്രീം കോടതി ഉത്തരവനുസരിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിലനിർത്തണമെന്ന് എ.ഐ.എ.ഡി.എം.കെ കോഓഡിനേറ്ററും മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ഒ. പനീർസെൽവം തമിഴ്നാട് സർക്കാറിനോട് ആവശ്യപ്പെട്ടു. എ.ഐ.എ.ഡി.എം.കെ അധികാരത്തിലിരുന്നപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് പലതവണ 142 അടി വരെ ഉയർത്തിയിരുന്നെങ്കിലും ഡി.എം.കെ അധികാരത്തിൽ വന്ന് രണ്ട് വർഷമായിട്ടും ഇത് പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പശ്ചിമഘട്ടത്തിലും വൃഷ്ടിപ്രദേശങ്ങളിലും തുടർച്ചയായി മഴ പെയ്യുന്നതിനാൽ നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിൽ എത്തിയിട്ടുണ്ട്. അധികജലം തുറന്നുവിടാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെ തമിഴ്‌നാട്ടിലെ കർഷകരുമായി ആലോചിക്കാതെ മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് സെക്കന്റിൽ 534 ഘനയടി വെള്ളം തമിഴ്‌നാട് സർക്കാർ കേരള മേഖലയിലേക്ക് തുറന്നുവിട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.