നിപ രോഗലക്ഷണങ്ങളുമായി കേരളത്തിൽ നിന്ന് മടങ്ങിയെത്തിയ തൊഴിലാളിയുടെ പരിശോധനാ ഫലം നെഗറ്റീവ്
text_fieldsകൊൽക്കത്ത: നിപ രോഗലക്ഷണങ്ങളുമായി കേരളത്തിൽ നിന്ന് പശ്ചിമ ബംഗാളിൽ മടങ്ങിയെത്തിയ തൊഴിലാളിയുടെ പരിശോധനാ ഫലം നെഗറ്റീവായതായി പശ്ചിമ ബംഗാൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ച സാമ്പ്ൾ റിസൾട്ട് ലഭിച്ച ശേഷമാണ് അധികൃതർ വിവരം പുറത്തുവിട്ടത്. ഇയാൾ ബെലിയാഘട്ട ഐഡി ആശുപത്രിയിൽ ചികിത്സയിലാണ്. കടുത്ത പനി, തൊണ്ടയിൽ അണുബാധ എന്നിവ രോഗിയിൽ കാണപ്പെടുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ദിവസങ്ങൾക്കു മുമ്പ് കേരളത്തിൽ കോഴിക്കോട് ജില്ലയിൽ നിപ കാരണം രണ്ടു പേർ മരിച്ചതും ചിലർക്ക് രോഗം ബാധിച്ചതും വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. വടകര -കുറ്റ്യാടി മേഖലകളിലെ പല പഞ്ചായത്തുകളിലും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
അതിനിടെ, പശ്ചിമ ബംഗാളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ച ആറുപേർ മരിച്ചു. അതോടെ ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഈ വർഷം മരിച്ചവരുടെ എണ്ണം 30 കവിഞ്ഞു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രണ്ട് രോഗികൾ മരിച്ചത്. ഇവരിൽ ഒരാൾ സാൾട്ട് ലേക്കിലെ താമസക്കാരനും മറ്റൊരാൾ ബാഗ് ജതിൻ സ്വദേശിയുമാണ്. മറ്റുള്ളവർ പാച്ചിം മേദിനിപൂരിലെ ഘട്ടലിൽ നിന്നും ഖരഗ്പൂരിൽ നിന്നുള്ളവരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.