ഇന്ത്യയെ ലോകം ഉറ്റുനോക്കുന്ന സാഹചര്യം–മോഹൻ ഭാഗവത്
text_fieldsകോഴിക്കോട്: കോവിഡാനന്തരം ലോകത്ത് വലിയ മാറ്റമാണെന്നും ഇന്ത്യയെ ലോകം ഉറ്റുനോക്കുന്ന സാഹചര്യമാണെന്നും ആര്.എസ്.എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഈ സാഹചര്യത്തിൽ സ്വധർമത്തിലേക്ക് ഇന്ത്യ തിരിച്ചുവരണം. എത്ര വൈകിയാലും സത്യം വിജയിക്കും-കേസരി വാരികയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ കാലത്ത് ഭാരതം മുന്നോട്ടുപോയത് നിശ്ചയദാര്‍ഢ്യം കൊണ്ടാണ്. അനാവശ്യമായതിനെ ഉപേക്ഷിച്ചും കൊള്ളാവുന്നതിനെ ഉള്‍ക്കൊണ്ടും പുതിയ സാമൂഹികാവസ്ഥ സൃഷ്ടിക്കണം -അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം അധ്യക്ഷന്‍ പി.ആര്. നാഥന് അധ്യക്ഷത വഹിച്ചു. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ആര്.എസ്.എസ് മുൻ അഖിലഭാരതീയ ബൗദ്ധിക് ശിക്ഷണ്‍പ്രമുഖ് ആര്. ഹരി, മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് എം. കേശവമേനോന് തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടന ഗീതം രചിച്ച കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഗീതം ആലപിച്ച ദീപാങ്കുരന്, സോപാന സംഗീതജ്ഞന് ഞെരളത്ത് ഹരിഗോവിന്ദന്, പി.എം. കേളുക്കുട്ടി, കെ. ദാമോദരന്‍ എന്നിവരെ ഡോ. മോഹന്‍ ഭാഗവത് ആദരിച്ചു.
കുരുക്ഷേത്രപ്രകാശന്‍, കേസരി പബ്ലിക്കേഷന്‍സ് എന്നിവ പ്രസിദ്ധീകരിക്കുന്ന എട്ടു പുസ്തകങ്ങളുടെ പ്രകാശനം അദ്ദേഹം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.