നാടകപ്രവർത്തക േശാഭ സെൻ അന്തരിച്ചു
text_fieldsകൊൽക്കത്ത: നാടകപ്രവർത്തകയും അന്തരിച്ച നാടകനടൻ ഉത്പൽ ദത്തിെൻറ ഭാര്യയുമായ ശോഭ സെൻ അന്തരിച്ചു. 93 വയസ്സായിരുന്നു. ദക്ഷിണ കൊൽക്കത്തയിലെ വസതിയിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം. വാർധക്യസഹജമായ രോഗങ്ങൾ ശോഭക്കുണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു.
ബെത്തുൻ കോളജിൽനിന്ന് ബിരുദം നേടിയശേഷം ഗണനാട്യ സൻസ്ത എന്ന സംഘത്തിൽചേർന്ന ശോഭ, നായികയായ നഭന്നയുടെ വേഷം ചെയ്തു. പിന്നീട് പീപ്ൾസ് തിയറ്റർ ഗ്രൂപ് ആയിമാറിയ ലിറ്റിൽ തിയറ്റർ ഗ്രൂപ്പിൽ ചേർന്നു. ഗ്രൂപ്പിെൻറ നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ബാരിക്കേഡ്, തിനെർ തലോയാർ, തിത്തുമിർ എന്നിവ അവയിൽ ചിലതാണ്. മൃണാൾ സെന്നിെൻറ ഏക് അധൂരി കഹാനി, ഏക് ദിൻ പ്രതിദിൻ, ഗൗതം ഘോഷിെൻറ ദേക്ത, ബസു ചാറ്റർജിയുടെ പസന്ത് അപ്നി അപ്നി എന്നീ സിനിമകളിലും വേഷമിട്ടു. 1960ലാണ് ഉത്പൽ ദത്തിനെ വിവാഹം കഴിക്കുന്നത്. ബിഷ്ണുപ്രിയ ദത്ത് മകളാണ്. ശോഭയുടെ മരണത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.