റീൽസ് നിർമിക്കാൻ മോഷണം; ആഭരണങ്ങളുമായി വീട്ടുജോലിക്കാരി പിടിയിൽ
text_fieldsന്യൂഡൽഹി: റീൽസ് നിർമിക്കാൻ കാമറ വാങ്ങാനായി മോഷണം നടത്തിയ വീട്ടുജോലിക്കാരി പിടിയിൽ. ഡൽഹിയിലെ ദ്വാരകയിൽ വീട്ടുജോലിക്കാരിയായ നീതു യാദവ് (30) ആണ് കാമറ വാങ്ങുന്നതിന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ മോഷ്ടിച്ചത്. മോഷണം നടന്ന സംഭവത്തിൽ തന്റെ വീട്ടുജോലിക്കാരിയെ സംശയമുണ്ടെന്നും വീട്ടുടമ പൊലീസിൽ പരാതി നൽകിയിരുന്നു.
പൊലീസ് നീതുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അന്വേഷണത്തിൽ നീതു നൽകിയ വിലാസം വ്യാജമാണെന്ന് കണ്ടെത്തി.
തുടർന്ന് പൊലീസ് സിസിടിവി പരിശോധനയിലൂടെയും അന്വേഷണത്തിൽ നിന്നും നീതുവിന്റെ യഥാർഥ സ്ഥലം കണ്ടെത്തുകയായിരുന്നു. ഡൽഹിയിൽ നിന്ന് ആഭരണങ്ങളുമായി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത് .
ചോദ്യം ചെയ്യലിൽ താൻ രാജസ്ഥാൻ സ്വദേശിയാണെന്നും ഭർത്താവ് മയക്കുമരുന്നിന്റെ അടിമയാണെന്നും വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഭർത്താവ് തന്നെ നിരന്തരമായി ഡൽഹിയിൽ വന്ന് മർദിക്കാറുണ്ടായിരുന്നെന്നും യുവതി അറിയിച്ചു.
നിരവധി വീടുകളിൽ ഇവർ ജോലി ചെയ്തിരുന്നു. ഇതിനിടയിൽ സമയം കണ്ടെത്തി ഇൻസ്റ്റാഗ്രാം റീൽസും യൂട്യൂബ് വീഡിയോസും നിർമിക്കാൻ തുടങ്ങി. പിന്നീട് വീഡിയോകൾ നിർമ്മിക്കാൻ വേണ്ടി നല്ല കാമറ വാങ്ങാൻ ആഗ്രഹിച്ചിരുന്നു. അതിനായുള്ള തുക തികയാതെ വന്ന സാഹചര്യത്തിലാണ് മോഷണത്തിലേക്ക് തിരിഞ്ഞത്. ദ്വാരകയിലെ ബംഗ്ലാവിൽ ജോലി ചെയ്യുന്നതിനിടയിൽ വീട്ടിലെ ആഭരണങ്ങൾ കണ്ടതോടെ കാമറ വാങ്ങാനുള്ള പൈസയുണ്ടാക്കാൻ മോഷ്ടിക്കാൻ തീരുമാനീക്കുകയായിരുന്നുവെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.