Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിയൂഷ്​ ഗോയലി‍ൻെറ...

പിയൂഷ്​ ഗോയലി‍ൻെറ വീട്ടിൽ കവർച്ച; വിവരങ്ങൾ ചോർത്തി

text_fields
bookmark_border
piyush-goyal
cancel

മുംബൈ: കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ്​ ഗോയലി‍ൻെറ മുംബൈ വസതിയിൽ കവർച്ച. കമ്പ്യൂട്ടറിലെ വിവരങ്ങൾ ചോർത്തിയിട്ടുമുണ്ട്​. സംഭവവുമായി ബന്ധപ്പെട്ട്​ മന്ത്രിയുടെ വീട്ടു​ ജോലിക്കാരൻ വിഷ്​ണു കുമാറിനെ പൊലീസ്​ ഡൽഹിയിൽ അറസ്​റ്റ്​ ചെയ്​തു.

കഴിഞ്ഞ 19 ന്​ മന്ത്രിയുടെ ഭാര്യ നഗരത്തിലെ നെപൻസി റോഡിലുള്ള വസതിയിൽ തിരിച്ചെത്തിയപ്പോഴാണ്​​ കവർച്ച നടന്നതായി അറിയുന്നത്​. വെള്ളിപാത്രങ്ങളും മറ്റു വിലപിടിപ്പുള്ള കാഴ്​ചവസ്​തുക്കളും വസ്​ത്രങ്ങളും കാണാതായി. പിന്നീടാണ്​ കമ്പ്യൂട്ടറിലെ വിവരങ്ങൾ ചോർത്തിയതായി അറിയുന്നത്​.

പ്രതി വിവരങ്ങൾ ഇ-മെയിൽ വഴി അജ്ഞാതന്​ അയച്ചതായി പൊലീസ്​ പറഞ്ഞു. മോഷണം, വഞ്ചന കുറ്റങ്ങൾക്കു പുറമെ വിവര സാങ്കേതിക നിയമ പ്രകാരവും പ്രതിക്ക്​ എതിരെ പൊലീസ്​ കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftpiyush goyalmalayalam newsindia newsTheft News
News Summary - Theft At Piyush Goyal's Mumbai Home; Computer Breached, Info Stolen -india news
Next Story