സേലത്തിന് സമീപം ട്രെയിനിൽ സ്വർണാഭരണ പിടിച്ചുപറി
text_fieldsചെന്നൈ: സേലത്തിന് സമീപം നാല് എക്സ്പ്രസ് ട്രെയിനുകളിൽ മലയാളികൾ ഉൾപ്പെടെ പത്തോളം യാത്രക്കാരിൽനിന്ന് 30�� പവൻ സ്വർണാഭരണം പിടിച്ചുപറി നടത്തിയ സംഭവം പരിഭ്രാന്തി പരത്തി.
വടക്കേ ഇന്ത്യൻ യുവാക്കളാണ് ഇതിന് പിന്നിലെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.
ശനിയാഴ്ച പുലർച്ച 12.30നും 3.30നും ഇടയിൽ ഇൗറോഡ്-സേലം വഴി കടന്നുപോയ മയിലാടുതുറ-മൈസൂർ എക്സ്പ്രസ്, കോയമ്പത്തൂർ-ചെന്നൈ ചേരൻ എക്സ്പ്രസ്, കൊച്ചുവേളി-ബംഗളൂരു എക്സ്പ്രസ്, ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് ട്രെയിനുകളിലാണ് സംഭവം.
പാലക്കാട് കൃഷ്ണകുമാറിെൻറ അഞ്ചു പവൻ, എറണാകുളം സൻസാബീഗത്തിെൻറ മൂന്നു പവൻ, തഞ്ചാവൂർ വിനോദിനിയുടെ ഏഴു പവൻ, അംബികയുടെ നാലു പവൻ, കോയമ്പത്തൂർ വിമലയുടെ ഏഴു പവൻ സ്വർണാഭരണങ്ങളാണ് ന�4�്ടപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.