പാകിസ്താൻ ഭീകരവാദത്തിെൻറ പ്രഭവകേന്ദ്രം –ഇന്ത്യ
text_fieldsജനീവ: പാകിസ്താൻ ഭീകരവാദത്തിെൻറ പ്രഭവ കേന്ദ്രമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ കൗൺസിലിൽ (എച്ച്.ആർ.സി) ഇന്ത്യ. ഹിന്ദു, സിഖ്, ക്രിസ്ത്യൻ മത ന്യൂനപക്ഷ വിഭാഗങ്ങൾ ക്രൂരമായി പീഡനത്തിനിരയാകുന്ന ഒരു രാജ്യത്തുനിന്ന് മനുഷ്യാവകാശത്തെ കുറിച്ചുള്ള വാചാേടാപം ഒരു രാജ്യവും ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
ജനീവയിൽ നടന്ന എച്ച്.ആർ.സിയുടെ 45ാമത് സമ്മേളനത്തിൽ മനുഷ്യാവകാശത്തെ കുറിച്ച് പാക് പ്രതിനിധി ആശങ്ക പ്രകടിപ്പിച്ചപ്പോഴാണ് ഇന്ത്യ കടുത്ത ഭാഷയിൽ വിമർശിച്ചത്. കൃത്രിമവും വാസ്തവവിരുദ്ധവുമായ വിവരണങ്ങൾ ഉപയോഗിച്ച് ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് പാകിസ്താെൻറ ശീലമാണ്. ഐക്യരാഷ്ട്ര സഭ ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയവർക്ക് പെൻഷനും ജമ്മു-കശ്മീരിൽ ഏറ്റുമുട്ടുന്നതിന് ആയിരക്കണക്കിന് ഭീകരവാദികൾക്ക് പരിശീലനം നൽകുന്നതിൽ അഭിമാനിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയാണ് പാകിസ്താേൻറതെന്നും ഇന്ത്യ കുറ്റപ്പെടുത്തി.
ഭീകരവാദം തടയുന്നതിൽ പാക് പരാജയം സംബന്ധിച്ച് ലോകത്തെ മനുഷ്യാവകാശ സംഘടനകൾ ആശങ്കപ്പെടുന്നതിൽ അത്ഭുതമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.