Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുഖചികിത്സ ക്യാമ്പിൽ...

സുഖചികിത്സ ക്യാമ്പിൽ ആനക്ക്​​ ക്രൂര മർദനം; വിഡിയോ ചോർന്നു

text_fields
bookmark_border
സുഖചികിത്സ ക്യാമ്പിൽ ആനക്ക്​​ ക്രൂര മർദനം; വിഡിയോ ചോർന്നു
cancel

ചെന്നൈ: തമിഴ്​നാട്​ ദേവസ്വം വകുപ്പ്​ മേട്ടുപാളയം തേക്കംപട്ടിയിൽ നടത്തുന്ന സുഖചികിത്സ ക്യാമ്പിൽ ആനക്ക്​ പാപ്പാന്മാരുടെ വക ക്രൂരമർദനം. ഇതി​​െൻറ വിഡിയോ വൈറലായതോടെ വനം വകുപ്പധികൃതർ മൃഗപീഡനത്തിന്​ കേസെടുത്തു. ശ്രീവില്ലിപുത്തൂർ ക്ഷേത്രത്തിൽ നിന്നെത്തിയ ജയമാല്യ എന്ന ആനയെ രണ്ട്​ പാപ്പാന്മാർ ക്രൂരമായി മർദിക്കുന്നതി​െൻറ വിഡിയോയാണ്​ പുറത്തായത്​.

വേദനകൊണ്ട്​ പുളയുന്ന ആന ഉച്ചത്തിൽ ചിന്നംവിളിക്കുന്നുണ്ടായിരുന്നു. ആനയുടെ ഇരുവശങ്ങളിൽനിന്നുകൊണ്ട്​ ചൂരൽ ഉപയോഗിച്ച്​ അടിക്കുകയായിരുന്നു. ആനയുടെ ദേഹമാസകലം അടിയേറ്റ മുറിവുകളുണ്ട്​.

വിവിധ ക്ഷേത്രങ്ങളിൽനിന്നുള്ള 26 ആനകളാണ്​ ക്യാമ്പിലുള്ളത്​. പോഷകമൂല്യമുള്ള ഭക്ഷണവും സുഖ ചികിത്സകളുമാണ്​ ആനകൾക്ക്​ ലഭ്യമാക്കുന്നത്​. ഇതിനായി സംസ്​ഥാന സർക്കാർ ലക്ഷങ്ങളാണ്​ ഒാരോ വർഷവും ചെലവഴിക്കുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Elephantwild
News Summary - thekkampatti elepahant camp
Next Story