അന്ന് എല്ലാവരും കുറ്റപ്പെടുത്തി, ഇപ്പോൾ നാട് കൈയ്യടിക്കുന്നു; 500ലേറെ മൃതദേഹങ്ങൾ സംസ്കരിച്ച് തബ്ലീഗ് ജമാഅത്ത് പ്രവർത്തകർ
text_fieldsതിരുപ്പതി: 'കഴിഞ്ഞ വർഷം കോവിഡ് മഹാമാരിയുടെ പേരിൽ ഞങ്ങളെ പലരും കുറ്റപ്പെടുത്തി. ഇപ്പോൾ അവരെല്ലാവരും ഞങ്ങളെ അഭിനന്ദിക്കുകയാണ്' ^ ആന്ധ്രപ്രദേശിലെ തിരുപ്പതി നഗരത്തിൽ കോവിഡ് ബാധിച്ച് മരിച്ച ഒമ്പതുപേരുടെ സംസ്കാര ചടങ്ങ് നടത്താൻ തയാറെടുക്കുന്നതിനിടെ ജെ.എം.ഡി ഗൗസ് പറഞ്ഞു. തബ്ലീഗ് ജമാഅത്തിെൻറ സജീവ പ്രവർത്തകനാണ് അദ്ദേഹം.
തിരുപ്പതി യുനൈറ്റഡ് മുസ്‌ലിം അസോസിയേഷന് കീഴിൽ തബ്ലീഗ് ജമാഅത്ത് അംഗങ്ങളും അല്ലാത്തവരുമായ സമാന ചിന്താഗതിക്കാരെ ഒരുമിച്ച് കൂട്ടി കോവിഡ് ജോയിൻറ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് ഇവർ. 2020ൽ കോവിഡ് മഹാമാരി പടർന്നതോടെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമേകാനാണ് കമ്മിറ്റി രൂപീകരിക്കുന്നത്. ഇതിെൻറ നേതൃത്വം വഹിക്കുന്നയാളാണ് ഗൗസ്.
പ്രദേശത്ത് ചികിത്സാസൗകര്യങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടായതിനെ തുടർന്ന് ജനങ്ങൾ കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം നടത്താൻ തയാറാകുന്നില്ല. കൂടാതെ അനാഥർക്കും നിരാലംബരായവർക്കും അന്ത്യകർമങ്ങൾ ചെയ്യാൻ ആരുമില്ല. ഇൗ പ്രവർത്തനമെല്ലാം ഇപ്പോൾ ഗൗസിെൻറ നേതൃത്വത്തിലാണ് നടക്കുന്നത്. 60ഒാളം വളൻറിയർമാരുണ്ട് ഇവരുടെ കീഴിൽ.
മതവും ജാതിയും നോക്കാതെ കഴിഞ്ഞ ഒരു മാസമായി ദിവസേന കുറഞ്ഞത് 15 മൃതദേഹങ്ങളെങ്കിലും ഇവർ സംസ്കരിക്കുന്നുണ്ട്. 60 അംഗങ്ങളെ മൂന്ന് ടീമുകളായി തിരിച്ചാണ് പ്രവർത്തനം. ഓരോ ടീമിനും ഓരോ ദിവസവും കുറഞ്ഞത് നാല് മൃതദേഹങ്ങളെങ്കിലും നിയോഗിക്കപ്പെടുന്നു. മൃതദേഹങ്ങൾ നിശ്ചയിച്ച ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതും ഇവർ തന്നെയാണ്. ഓട്ടോ ഡ്രൈവർമാർ, ഹോട്ടൽ തൊഴിലാളികൾ, ദിവസവേതനക്കാർ എന്നിവരെല്ലം ഇക്കൂട്ടത്തിലുണ്ട്. മാത്രമല്ല, ഇതിൽ ആറ് പേർ ഇവരുെട പ്രവർത്തനം കണ്ട് പ്രചോദനം ഉൾെകാണ്ട അമുംസ്ലികളാണ്.
ഒാരോരുത്തരുടെയും മതത്തിെൻറ അടിസ്ഥാത്തിലാണ് ഇവർ സംസ്കാരം നടത്തുന്നത്. ഹിന്ദുവാണെങ്കിൽ തുണിയും പുഷ്പമാലയും ചാർത്തും. ക്രിസ്ത്യാനികളാണെങ്കിൽ മൃതദേഹം ശവപ്പെട്ടിയിൽ സൂക്ഷിച്ചശേഷം പ്രാർഥിക്കാനായി പള്ളിയിൽനിന്ന് അച്ഛനെ കൊണ്ടുവരും. മുസ്ലിമാണെങ്കിൽ ഇവർ തന്നെ മയ്യിത്ത് നമസ്കരിക്കും.
തബ്ലീഗ് ജമാഅത്തിലെ അംഗങ്ങളടക്കം സംഭാവന ചെയ്ത പി.പി.ഇ കിറ്റുകളാണ് ഇവർ ഉപയോഗിക്കുന്നത്. സന്നദ്ധ പ്രവർത്തനവുമായി മുന്നോട്ട് പോകാൻ പൊലീസും നഗരസഭയും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരും സഹായിക്കുന്നുണ്ട്. ഇതുവരെ 534 മൃതദേഹങ്ങൾ ഇവർ സംസ്കരിച്ചു. ഇതിൽ 184 എണ്ണം ആദ്യ തരംഗത്തിലും 350 എണ്ണം രണ്ടാം തരംഗത്തിലുമാണ്. 'ആദ്യ തരംഗത്തിൽ മരിച്ചവർ കൂടുതലും പ്രായമായവരാണ്. എന്നാൽ ഇപ്പോൾ മരിക്കുന്നവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരാണ്' ^ഗൗസ് സാക്ഷ്യപ്പെടുത്തുന്നു.
'2020 മാർച്ചിൽ ഞങ്ങളിൽ ഉൾപ്പെട്ട രണ്ട് ^ മൂന്ന് പേർ ഡൽഹിയിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പോയിരുന്നു. അന്ന് കോവിഡ് വ്യാപിച്ചതോടെ നിരവധി പേരാണ് ഞങ്ങളെ കുറ്റപ്പെടുത്തിയത്. ഇപ്പോൾ കാര്യങ്ങൾ മാറി. ആളുകൾ കാര്യങ്ങൾ മനസ്സിലാക്കി. സാഹോദര്യത്തോടും അനുകമ്പയോടും കൂടി ഇൗ ദുരിതത്തിൽനിന്ന് നമുക്ക് രക്ഷപ്പെടാനാകുമെന്ന് പ്രതീക്ഷിക്കാം' ^ഗൗസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.