കൊളുക്കുമലയിൽ സഞ്ചാരികളെ എത്തിച്ച ചെന്നൈ ട്രക്കിങ് ക്ലബ് പൂട്ടി: ഒരാൾ കസ്റ്റഡിയിൽ
text_fieldsചെന്നൈ: കൊളുക്കുമലയിൽ സഞ്ചാരികളെ എത്തിച്ച ചെന്നൈ ട്രക്കിങ് ക്ലബിെൻറ ഒാഫിസ് പൂട്ടി സംഘാടകർ മുങ്ങി. ചെന്നൈ ഇ.സി.ആർ റോഡിലെ പാലാവക്കത്തുള്ള കെട്ടിടത്തിന് മുന്നിലുണ്ടായിരുന്ന ബോർഡും എടുത്തുമാറ്റിയിട്ടുണ്ട്. ഇതിനിടെ ട്രക്കിങ് ക്ലബിലെ പ്രധാന സംഘാടകനായ രാജേഷ് പൊലീസ് കസ്റ്റഡിയിലുണ്ടെന്ന് സൂചനകളുണ്ട്. നീലാങ്കര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥാപനം പൊലീസ് നിരീക്ഷണത്തിലാണ്.
സന്നദ്ധസേവന, കായിക, പ്രകൃതി സംരക്ഷണ ബോധവത്കരണ രംഗത്ത് സജീവമെന്ന് അവകാശപ്പെടുന്ന ചെന്നൈ ട്രക്കിങ് ക്ലബ് 2008ൽ ബെൽജിയം സ്വദേശി പീറ്റർ വാൻ ഗെയ്ത്താണ് സ്ഥാപിച്ചത്. 40,000ത്തോളം അംഗങ്ങളുള്ള ക്ലബ് വർഷം മുഴുവൻ സാഹസിക വിനോദങ്ങളും വാരാന്ത്യങ്ങളിൽ സന്നദ്ധസേവന പ്രവർത്തനങ്ങളും കൊണ്ട് യുവജനങ്ങൾക്കിടയിൽ അറിയപ്പെട്ടിരുന്നു.
എന്നാൽ, അനധികൃത വനയാത്രകളാണ് ഇവർ സംഘടിപ്പിച്ചിരുന്നതെന്ന് തമിഴ്നാട് പൊലീസ് പറഞ്ഞു. പരിശീലനം ലഭിച്ച വഴികാട്ടികേളാ രക്ഷാമാർഗങ്ങളോ ലഭ്യമാക്കിയിരുന്നില്ല.അതേസമയം അനധികൃത ട്രക്കിങ്ങിനെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി പറഞ്ഞു. അപകടത്തിൽപ്പെട്ടവർ മുൻകൂർ അനുമതിയില്ലാതെയാണ് വനത്തിൽ പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.
വേനൽക്കാല ട്രക്കിങ് അപകടകരം
ചെന്നൈ: വനപ്രദേശങ്ങളിലെ വേനൽക്കാല ട്രക്കിങ് അപകടകരമെന്നു വനം വകുപ്പ് . ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള കാലത്ത് കാട്ടുതീയും മറ്റും സർവസാധാരണമാണെന്ന് മധുര സർക്കിൾ വനംവകുപ്പ് കൺസർവേറ്റർ ആ.കെ. ജഗനിയ പറഞ്ഞു. സമീപ സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ ട്രക്കിങ് ഗ്രൂപ്പുകൾ മധുര, തേനി തുടങ്ങിയ മേഖലകളിലെ വനപ്രദേശങ്ങളിൽ അനധികൃതമായി കടക്കുന്നുണ്ട്. കേരളത്തിലെ മൂന്നാർ സൂര്യനെല്ലിയിൽനിന്ന് തേനി ഡിവിഷനിൽപെട്ട കൊളുക്കുമലയിലേക്ക് നിരവധി ട്രക്കിങ് സംഘങ്ങളാണ് എത്തുന്നത്.
പരിശീലനം നേടിയ ഗൈഡുകളുടെ അഭാവം മിക്ക ട്രക്കിങ് സംഘങ്ങളെയും പല അപകടത്തിലും പെടുത്തിയിട്ടുണ്ട്. ടൂർ ഗ്രൂപ്പുകളും റിസോർട്ടുകളും സഞ്ചാരികളെ ആകർഷിക്കാനായി പാക്കേജിൽ ട്രക്കിങ് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ, വനംവകുപ്പിെൻറ അനുമതി ഇവരിൽ പലർക്കുമില്ലെന്നത് സഞ്ചാരികൾ ശ്രദ്ധിക്കാറില്ല. കേരളത്തിനോട് ചേർന്നു കിടക്കുന്ന അഗമലൈ വെസ്റ്റ്, പെരിയത്തുകൊെമ്പയ്, ഉൗത്തം പാറെ, ഉലകരുതിയാർ തുടങ്ങി വനപ്രദേശങ്ങൾ വൻ കാട്ടുതീ സാധ്യതയുള്ള മേഖലകളിലാണ് തമിഴ്നാട് വനംവകുപ്പ് പെടുത്തിയിരിക്കുന്നത്. പടർന്നുനിൽക്കുന്ന ഇഞ്ചിപ്പുല്ലും കനത്ത കാറ്റും തീ വേഗം പടർന്നുപിടിക്കാൻ ഇടയാക്കും.
വർഷകാലത്തും ശൈത്യകാലത്തും വനത്തിൽ ആനകളുടെ സുഗമ സഞ്ചാരവും മണ്ണിടിച്ചിലും സർവസാധാരണമായതിനാൽ ഇക്കാലത്തും ട്രക്കിങ് വളരെ കരുതലോടെ വേണം. വനംവകുപ്പിെൻറ വഴികാട്ടികളില്ലാതെ ഇൗ മേഖലകളിൽ ട്രക്കിങ്ങിന് പോകരുതെന്നും തമിഴ്നാട് വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
പൊള്ളലേറ്റ മലയാളി മധുര ആശുപത്രിയിൽ
കോയമ്പത്തൂർ: പൊള്ളലേറ്റ മലയാളിയെ മധുര ഗവ. രാജാജി ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം സ്വദേശി ജോസഫ് ജോർജിെൻറ മകൾ മീന ജോർജാണ് (19) ചികിത്സയിലുള്ളത്. 30 ശതമാനം പൊള്ളലേറ്റ ഇവരെ കുടുംബാംഗങ്ങൾ മുൻകൈയെടുത്താണ് മധുര കെ.കെ. നഗറിലെ അപ്പോളോ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.