കേരളം പാർലമെൻറിൽ, ഹൈകോടതികളിൽ കെട്ടിക്കിടക്കുന്നത് 56 ലക്ഷം കേസുകൾ
text_fieldsന്യൂഡൽഹി: 25 ഹൈകോടതികളിലായി കെട്ടിക്കിടക്കുന്നത് 56,40,641 കേസുകൾ. ഇതിൽ 40,81,024 എണ്ണം സിവിൽ കേസുകളും 15,59,617 എണ്ണം ക്രിമിനൽ കേസുകളുമാണെന്നും ലോക്സഭയിൽ കെ. മുരളീധരൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര നിയമ മന്ത്രാലയം അറിയിച്ചു.
1,70,016 സിവിൽ കേസുകളും 43,160 ക്രിമിനൽ കേസുകളും ഉൾപ്പെടെ കേരളത്തിൽ 2,13,176 കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഹൈകോടതികളിൽ 404 ജഡ്ജിമാരുടെ ഒഴിവുകൾ നികത്തിയിട്ടില്ല. 694 ഹൈകോടതി ജഡ്ജിമാരാണ് നിലവിൽ ജോലി ചെയ്യുന്നത്. കേരള ഹൈകോടതിയിൽ 47 തസ്തികകളിൽ ഏഴ് ഒഴിവുകൾ നികത്താനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.