കേന്ദ്രത്തിന് കീഴിലെ പൊലീസ് സേനകളിൽ ലക്ഷത്തോളം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു
text_fieldsന്യൂഡൽഹി: കേന്ദ്ര സായുധ പൊലീസ് സേനയിൽ മുക്കാൽ ലക്ഷത്തോളം തസ്തികകളും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ പൊലീസ് സേനകളിൽ 20,000ത്തോളം തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി നിത്യാനന്ദ് റായി രാജ്യസഭയിൽ അറിയിച്ചു. ഡോ. വി ശിവദാസൻ എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര പോലീസ് സേനകളിലെ ഒഴിവുകളുടെ കണക്ക് മന്ത്രി നൽകിയത്.
കേന്ദ്ര സായുധ പോലീസ് സേനയിൽ 73219 ഒഴിവുകളും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ പോലീസ് സേനകളിൽ 18124 ഒഴിവുകളുമാണ് ഉള്ളത്. കേന്ദ്ര സായുധ പോലീസ് സേനയിൽ ഗസറ്റഡ് തസ്തികകളിൽ 1969 ഒഴിവുകളും സബോഡിനേറ്റ് ഓഫീസർ തസ്തികകളിൽ 23129 ഒഴിവുകളും മറ്റ് തസ്തികകളിൽ 48121 ഒഴിവുകളുമുണ്ട്. ബി.എസ്.എഫ്, സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി, എൻ.എസ്.ജി, എസ്.പി.ജി എന്നിവയാണ് കേന്ദ്ര സായുധ സേനകളിൽ ഉൾപ്പെടുന്നത്.
ഡൽഹി, പുതുച്ചേരി തുടങ്ങിയ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ പോലീസ് സേനകളിലെ ഗസറ്റഡ് തസ്തികകളിൽ 305 ഒഴിവുകളും സബോഡിനേറ്റ് ഓഫീസർ തസ്തികകളിൽ 25281 ഒഴിവുകളും മറ്റ് തസ്തികകളിൽ 15291 ഒഴിവുകളുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.