രാജ്യത്ത് നിലവിൽ നാലാം തരംഗമില്ല, പ്രാദേശിക വർധന മാത്രമേയുള്ളൂ- ഐ.സി.എം.ആർ
text_fieldsന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളിലെ വർധനവിനെ നാലാം തരംഗമായി കാണാനാകില്ലെന്ന് ഐ.സി.എം.ആർ. കേസുകളിലെ വർധന ചില പ്രദേശങ്ങളിൽ മാത്രമാണെന്നും ഐ.സി.എം.ആർ വ്യക്തമാക്കി. ഇന്ത്യയുടെ പല ഭാഗങ്ങളിലും കോവിഡ്19 കേസുകളുടെ വർധനവ് കാണുന്നുണ്ടെങ്കിലും ലഭിക്കുന്ന കണക്കുകൾ വച്ച് കോവിഡ് നാലാം തരംഗത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പറഞ്ഞു.
പല പ്രദേശങ്ങളിലും കൊവിഡ്-19 പോസിറ്റിവിറ്റി നിരക്കിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഡൽഹിയിൽ ശനിയാഴ്ച 5.10% പോസിറ്റിവിറ്റി നിരക്ക് റിപ്പോർട്ട് ചെയ്തു. പരിശോധന കുറച്ചതാണ് ഇതിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ദേശീയ തലസ്ഥാനത്തെ പോസിറ്റീവിറ്റി നിരക്ക് കഴിഞ്ഞ മാസം അവസാനത്തോടെ 7% ആയി ഉയർന്നിരുന്നു.
രാജ്യത്തുടനീളമുള്ള ആശുപത്രി പ്രവേശനത്തിൽ വർധനയില്ലെന്നാണ് തരംഗം ഇല്ലെന്ന് വ്യക്തമാക്കാൻ ഐസിഎംആർ ചൂണ്ടിക്കാട്ടുന്നത്. പുതിയ വേരിയന്റുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. കുറഞ്ഞ ടെസ്റ്റിംഗ് കാരണം ചിലപ്പോൾ നിരക്ക് ഉയരുമെന്നും ഐ.സി.എം.ആർ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ചില ജില്ലകളിൽ പ്രാദേശികമായി കേസുകള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഐ.സി.എം.ആർ അഡീഷണൽ ഡയറക്ടർ ജനറൽ ഡോ സമീരൻ പണ്ഡേ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.