വ്യാജ ഏറ്റുമുട്ടൽ: യു.പിയിൽ ‘നാഥുറാം രാജ്’ എന്ന് അഖിലേഷ് യാദവ്
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ രാമരാജ്യത്തിന് പകരം ‘നാഥുറാം രാജ്’ ആണ് നടപ്പാവുന്നതെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. കഴിഞ്ഞയാഴ്ച വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട യുവാവിെൻറ വീട് സന്ദർശിച്ചശേഷമാണ് അഖിലേഷിെൻറ പ്രതികരണം.
അനധികൃത മണൽവാരലിെൻറ പേരിൽ പൊലീസ് വെടിവെച്ചുകൊന്ന പുഷ്പേന്ദ്ര യാദവിെൻറ വീട്ടിലാണ് അഖിലേഷ് എത്തി കുടുംബാംഗങ്ങളെ സാന്ത്വനിപ്പിച്ചത്. കഴിഞ്ഞ ഞായറായാഴ്ചയാണ് പുഷ്പേന്ദ്ര യാദവിനെ പൊലീസിെൻറ പട്രോളിങ് പാർട്ടി മണൽവാരൽ ആരോപിച്ച് വെടിവെച്ച് കൊന്നത്.
എന്നാൽ, പൊലീസിന് കൈക്കൂലി നൽകാൻ വിസമ്മതിച്ചതിെൻറ പ്രതികാരമായി വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് പുഷ്പേന്ദ്ര യാദവിെൻറ ബന്ധുക്കൾ ആരോപിച്ചു. കൈക്കൂലി ആവശ്യപ്പെട്ട പൊലീസ് ഓഫിസറെ വെളിപ്പെടുത്തുമെന്ന് യുവാവ് പറഞ്ഞിരുന്നുവത്രേ.
അതേസമയം, അഖിലേഷ് യാദവിന് മണൽ മാഫിയയോടുള്ള സ്നേഹം കൊണ്ടാണ് പ്രതിയുടെ വീട് സന്ദർശിച്ചതെന്ന് മുതിർന്ന ബി.ജെ.പി നേതാവ് സിദ്ധാർഥ്നാഥ് സിങ് ആരോപിച്ചു. എന്തുകൊണ്ടാണ് അഖിലേഷിനെ ജനം തെരഞ്ഞെടുപ്പിലൂടെ തൂത്തെറിഞ്ഞതെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.