Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയേക്കാൾ വലിയ...

ബി.ജെ.പിയേക്കാൾ വലിയ വർഗീയ പാർട്ടി ഇന്ത്യയിലില്ലെന്ന്​ മമത

text_fields
bookmark_border
ബി.ജെ.പിയേക്കാൾ വലിയ വർഗീയ പാർട്ടി ഇന്ത്യയിലില്ലെന്ന്​ മമത
cancel

കൊൽക്കത്ത: ബി.ജെ.പിയേക്കാൾ വർഗീയമായ പാർട്ടി ഇന്ത്യയിലില്ലെന്ന്​ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബി.ജെ.പിക്കെതിരെ  നിൽക്കുന്ന മറ്റ്​ പാർട്ടികളുമായി താൻ ചർച്ചകൾ നടത്തുന്നുണ്ട്​. ഹാർദിക്​ പ​േട്ടൽ ഉൾപ്പടെയുള്ളവരുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്​. ബി.ജെ.പിക്കെതിരെ മൂന്നാം മുന്നണിയുണ്ടാക്കുകയാണ്​ ലക്ഷ്യമെന്നും മമത പറഞ്ഞു.

സ്വന്തം എം.പിമാർ എതിർത്ത്​ വോട്ട്​ ചെയ്യുമെന്ന ഭയം മൂലമാണ്​ അവിശ്വാസ പ്രമേയങ്ങൾ കേന്ദ്രസർക്കാർ പരിഗണനക്കെടുക്കാത്തത്​. ജുഡീഷ്യറിയെ സംബന്ധിച്ച അഭിപ്രായം നാല്​ സുപ്രീംകോടതി ജഡ്​ജിമാരുടെ അവഗണിക്കാനാവില്ല. ചീഫ്​ ജസ്​റ്റിസി​​​​​​െൻറ ഇംപീച്ച്​മ​​​​​െൻറ്​ വിഷയം മറ്റ്​ പാർട്ടികളും പരിഗണിക്കണമെന്നും മമത ആവശ്യപ്പെട്ടു. 

വിവിധ രാഷ്​ട്രീയ പാർട്ടി നേതാക്കളുമായി കൂടികാഴ്​ച നടത്തുന്നതിനായി മമത തിങ്കളാഴ്​ച രാത്രി ഡൽഹിയിലെത്തിയിരുന്നു. 2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുമ്പ്​ ബി.ജെ.പിക്കെതിരെ മൂന്നാം മുന്നണി രൂപീകരിക്കുന്നതിനുള്ള ചർച്ചകൾക്ക്​ തുടക്കമിടുകയാണ്​ മമതയുടെ യാത്രയുടെ  ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TMCmamatha banarjimalayalam newsBJPBJP
News Summary - There is no party in India more communal than BJP-India news
Next Story