രാജ്യത്ത് ഐ.ടി മേഖലയിൽ വൻ ജോലി നഷ്ടം വരും
text_fieldsനിർമിത ബുദ്ധി രാജ്യത്തെ ഐ.ടി വ്യവസായത്തെ നന്നായി ബാധിക്കുമെന്നും ജീവനക്കാരുടെ ആവശ്യം 70 ശതമാനത്തോളം കുറക്കുമെന്നും മുന്നറിയിപ്പ് നൽകി, മുതിർന്ന ഐ.ടി വ്യവസായിയും എച്ച്.സി.എൽ മുൻ സി.ഇ.ഒയുമായ വിനീത് നയാർ. വരും മാസങ്ങളിലും വർഷങ്ങളിലും തന്നെ ഇത് ദൃശ്യമാകുമെന്നും വിനീത് ചൂണ്ടിക്കാട്ടുന്നു.
പുതിയവരെ എടുക്കുന്നതിനു പകരം നിലവിലുള്ളവർക്ക് പരിശീലനം നൽകലാണ് ഐ.ടി കമ്പനികൾക്ക് നല്ലതെന്നും അദ്ദേഹം പറയുന്നു. ‘‘ഇപ്പോൾ ചെയ്യുന്ന ജോലികൾ ചെയ്യാൻ ഓട്ടോമേഷൻ വർധിക്കുന്നതോടെ നിലവിലുള്ളതിന്റെ 70 ശതമാനം കുറച്ച് ജോലിക്കാർ മതിയാകും’’ -ഇന്ത്യ ടുഡെ ടെക് അഭിമുഖത്തിൽ അദ്ദേഹം വിശദീകരിച്ചു. എന്നാൽ പിരിച്ചുവിടൽ നീതീകരിക്കാവുന്നതല്ലെന്നും അത് ഇന്ത്യൻ ഐ.ടി വ്യവസായത്തെ തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.