അഴിമതിക്കാർക്കും അക്രമികൾക്കും സുരക്ഷിത താവളം ഉണ്ടാകില്ല -മോദി
text_fieldsന്യൂഡൽഹി: അഴിമതിക്കാർക്കും ഭീകരർക്കും ലഹരി മാഫിയകൾക്കും അക്രമികൾക്കും സുരക്ഷിത താവളങ്ങൾ ഉണ്ടാകരുതെന്നും ഇത്തരം അപകടകാരികളെ പ്രതിരോധിക്കാൻ ആഗോളതലത്തിൽ ശ്രമങ്ങൾ ഉണ്ടാകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
സമാധാനവും സുരക്ഷിതവുമായ ലോകം എന്നത് എല്ലാവരുടെയും കൂട്ടുത്തരവാദിത്തമാണെന്നും ഡൽഹിയിൽ നടക്കുന്ന ഇന്റർപോൾ 90ാമത് ജനറൽ അസംബ്ലിയിൽ അദ്ദേഹം പറഞ്ഞു. 195 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. അഴിമതിയും സാമ്പത്തിക കുറ്റകൃത്യങ്ങളും നിരവധി രാജ്യങ്ങളിലെ ജനങ്ങളുടെ സമാധാന ജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്.
ഭീകരവാദം, അഴിമതി, ലഹരി മാഫിയ തുടങ്ങിയവയുടെ വളർച്ച മുമ്പത്തെക്കാൾ വേഗത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റു രാജ്യങ്ങളും സമൂഹങ്ങളും അവരുടെ ഉള്ളിലേക്കുതന്നെ നോക്കിക്കൊണ്ടിരിക്കുമ്പോൾ ഇന്ത്യ ഇക്കാര്യത്തിലെല്ലാം ആഗോള പിന്തുണ തേടുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.