Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2016 5:06 AM IST Updated On
date_range 17 Oct 2016 5:06 AM ISTബ്രിട്ടീഷ് പ്രധാനമന്ത്രി നവംബര്‍ ആറിന് ഇന്ത്യയില്‍
text_fieldsbookmark_border
ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് നവംബര്‍ ആറിന് ഇന്ത്യയിലത്തെും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വിദേശകാര്യമന്ത്രാലയം ഞായറാഴ്ചയാണ് സന്ദര്‍ശനക്കാര്യം പ്രഖ്യാപിച്ചത്. തെരേസയുടെ യൂറോപ്പിനുപുറത്തെ ആദ്യ സന്ദര്‍ശനമാണിത്. ഇന്ത്യ-യു.കെ നയതന്ത്രബന്ധം മോദി-തെരേസ ചര്‍ച്ചയില്‍ മുഖ്യവിഷയമാകും. സംയുക്ത സാമ്പത്തിക-വ്യാപാര സമിതിയുടെ യോഗവും തെരേസയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നടക്കും. ന്യൂഡല്‍ഹിയില്‍ ഇന്ത്യ-യു.കെ ടെക് ഉച്ചകോടിയുടെ ഉദ്ഘാടനം തെരേസയും മോദിയും ചേര്‍ന്ന് നിര്‍വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story