'അവർ ബ്രാഹ്മണരും സംസ്കാരമുള്ളവരുമാണ്', ബിൽക്കീസ് ബാനു കേസിൽ വിട്ടയച്ച പ്രതികളെ പുകഴ്ത്തി ബി.ജെ.പി എം.എൽ.എ
text_fieldsഗുജറാത്ത് കലാപത്തിൽ ബിൽക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്ത പ്രതികളെ പിന്തുണച്ച് ഗോധ്രയിലെ ബി.ജെ.പി എം.എൽ.എ സി.കെ. റൗൾജി. മോജോ സ്‌റ്റോറിയെന്ന യു ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് എം.എൽ.എ കേസിൽ ജയിൽശിക്ഷ അനുഭവിച്ചവരെ പുകഴ്ത്തിയത്. പ്രതികൾ ബ്രാഹ്‌മണരാണെന്നും നല്ല സംസ്‌കാരമുള്ളവരാണെന്നുമായിരുന്നു എം.എൽ.എയുടെ വാക്കുകൾ. ശിക്ഷിക്കപ്പെട്ട 11 പേർ കുറ്റം ചെയ്‌തോ ഇല്ലയോയെന്ന് തനിക്കറിയില്ലെന്നും എന്നാൽ, ജയിലിൽ അവരുടെ പെരുമാറ്റം നല്ലതായിരുന്നുവെന്നും എം.എൽ.എ പറഞ്ഞു.
റൗൾജി, സുമൻ ചൗഹാൻ എന്നീ രണ്ട് എം.എൽ.എമാർ അടങ്ങുന്ന പാനലാണ് ബിൽക്കീസ് ബാനുവിനെ ഗർഭിണിയായിരിക്കെ കൂട്ടബലാത്സംഗം ചെയ്യുകയും കുഞ്ഞിനെ കൊല്ലുകയും ചെയ്തവർക്ക് ശിക്ഷ ഇളവ് നൽകാൻ ശിപാർശ നൽകിയത്. 11 പ്രതികളെയാണ് ആഗസ്റ്റ് 15ന് ഗുജറാത്ത് സർക്കാർ വിട്ടയച്ചത്.
2002 ഗുജറാത്ത് കലാപത്തിനിടെയാണ് ബിൽക്കീസ് ബാനുവിനെ പ്രതികൾ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഇവരുടെ ചെറിയ കുഞ്ഞിനെ നിലത്തടിച്ച് കൊന്ന പ്രതികൾ കുടുംബത്തിലെ ഏഴുപേരെയാണ് അന്ന് കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.