സമരം ചെയ്യുന്നവർക്കറിയില്ല അവർക്കെന്താണ് വേണ്ടതെന്ന്- കർഷകരെ അധിക്ഷേപിച്ച് ഹേമമാലിനി
text_fieldsന്യൂഡൽഹി: സമരം ചെയ്യുന്ന കര്‍ഷകരെ അധിക്ഷേപിച്ച് ബി.ജെ.പി എം.പിയും നടിയമായ ഹേമമാലിനി. കര്‍ഷക നിയമത്തിന് എന്താണ് കുഴപ്പമെന്ന് ചോദിച്ച ഹേമമാലിനി മറ്റാരുടെയോ നിര്‍ദേശമനുസരിച്ചാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്നും ആരോപിച്ചു.
സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് അറിയില്ല അവര്‍ക്കെന്താണ് വേണ്ടതെന്ന്. പുതിയ കാര്‍ഷിക നിയമങ്ങളുടെ കുഴപ്പമെന്തെന്നും അവര്‍ക്ക് അറിയില്ല. വേറെ ആരുടേയോ നിർദേശ പ്രകാരം സമരം ചെയ്യുന്നവരാണ് ഇവരെന്നും ഹേമമാലിനി പറഞ്ഞു.
അതേസമയം, ഹേമമാലിനിയുടെ ട്വീറ്റിന് ആംആദ്മി പാർട്ടി മറുപടി നൽകി. ഗോതമ്പ് കറ്റകളുമായി നിൽക്കുന്ന ഹേമമാലിനിയുടെ ചിത്രത്തിന് താഴെ 'കർഷക നിയമത്തിന്‍റെ പ്രശ്നങ്ങളെക്കുറിച്ച് അജ്ഞയായ ഏക കർഷക' എന്ന് ട്വീറ്റ് ചെയ്തു.
The only farmer who doesn't understand the problem with the farm laws 👇🏼 https://t.co/N3anUeZnu5 pic.twitter.com/AdIj0SYEE1
— AAP (@AamAadmiParty) January 13, 2021
നവംബര്‍ 26 മുതല്‍ ഡല്‍ഹി അതിര്‍ത്തികളില്‍ അതിശൈത്യവും മഴയും വകവെക്കാതെ കര്‍ഷകര്‍ സമരത്തിലാണ്. കര്‍ഷക സമരത്തെ അധിക്ഷേപിച്ചുകൊണ്ട് ബി.ജെ.പി നേതാക്കള്‍ ഇതിന് മുന്‍പും രംഗത്തത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.