പക്ഷേ, ആ വിഡിയോ അവർ ഡിലീറ്റ് ചെയ്യാൻ മറന്നുപോയി -പ്രശാന്ത് ഭൂഷൺ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ ജനാധിപത്യം കൂടുതലാണെന്ന് വിമർശിച്ച നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് പ്രസ്താവന നിഷേധിച്ചതിനുപിന്നാലെ വിവാദ പ്രസംഗത്തിെൻറ വിഡിയോ പുറത്തുവിട്ട് അഡ്വ. പ്രശാന്ത് ഭൂഷൺ. ''ഗോഡി മീഡിയ അദ്ദേഹത്തിെൻറ പ്രസ്താവന പിൻവലിച്ചെങ്കിലും അവർ ഈ വീഡിയോ ഡിലീറ്റ് െചയ്യാൻ മറന്നു''വെന്ന അടിക്കുറിപ്പോടെയാണ് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്.
''നമുക്ക് ജനാധിപത്യം വളരെ കൂടുതലാണ്. അതിനാൽ ഖനനം, കാർഷികം തുടങ്ങിയ മേഖലകളിൽ കടുത്ത പരിഷ്കാരം നടപ്പാക്കാൻ കഴിയുന്നില്ല എന്ന് നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് പറയുന്നു. പിന്നീട് വിമർശനമുയർന്നപ്പോൾ പറഞ്ഞത് അദ്ദേഹം നിഷേധിച്ചു. ഗോഡി മീഡിയ അദ്ദേഹത്തിെൻറ വിവാദ പ്രസ്താവന പിൻവലിച്ചു. പക്ഷേ അവർ ഈ വീഡിയോ ഡിലീറ്റ് ചെയ്യാൻ മറന്നു!'' എന്നായിരുന്നു പ്രശാന്ത് ഭൂഷെൻറ കുറിപ്പ്.
'സ്വരാജ്യ മാസിക' സംഘടിപ്പിച്ച വെർച്വൽ പരിപാടിയിലാണ് അമിതാഭ് കാന്ത് ഇന്ത്യയുടെ ജനാധിപത്യ ബോധത്തെ വിമർശിച്ചത്. ഇന്ത്യയിൽ ജനാധിപത്യം കൂടുതലായതിനാൽ കഠിന പരിഷ്കാരങ്ങൾ നടപ്പാക്കാൻ ബുദ്ധിമുട്ടാണെന്നായിരുന്നു പ്രസ്താവന.
'ഇന്ത്യൻ പശ്ചാത്തലത്തിൽ കടുത്ത പരിഷ്കാരങ്ങൾ വളരെ ബുദ്ധിമുട്ടാണ്. ഇവിടത്തെ ജനാധിപത്യം കൂടുതലാണ്. ഖനനം, കൽക്കരി, തൊഴിൽ, കൃഷി മേഖലകളിൽ പരിഷ്കാരങ്ങൾ നടപ്പാക്കാൻ രാഷ്ട്രീയ ഇച്ഛാശക്തി വേണം. കേന്ദ്രസർക്കാർ ഈ ഇച്ഛാശക്തി സർക്കാർ പ്രകടിപ്പിച്ചിട്ടുണ്ട്. ഇനിയും നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കേണ്ടതുണ്ട്. കടുത്ത പരിഷ്കാരങ്ങളില്ലാതെ ചൈനയ്‌ക്കെതിരെ മത്സരിക്കുക എന്നത് എളുപ്പമല്ല. കാർഷിക മേഖലയ്ക്ക് പരിഷ്കാരങ്ങൾ ആവശ്യമാണ്' അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.