ജെ.എൻ.യുവിൽ കോണ്ടം കണ്ടെത്തിയവർക്ക് കാണാതായ വിദ്യാർഥിയെ കണ്ടെത്താനാവുന്നില്ല- കനയ്യ
text_fieldsന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥി നജീബ് അഹ്മദിനെ കണ്ടെത്താൻ നടപടി സ്വീകരിക്കാത്ത കേന്ദ്രസർക്കാറിനെ പരിഹസിച്ച് കനയ്യ കുമാർ. ജെ.എൻ.യുവിൽ ഗർഭനിരോധന ഉറകളുടെ എണ്ണം കണ്ടെത്തിയ കേന്ദ്രസർക്കാറിന് ഒരു മാസത്തോളമായി കാണാതായ വിദ്യാർഥിയെ കണ്ടെത്താനാവുന്നില്ലെന്ന് കനയ്യ പറഞ്ഞു.
തെൻറ പുസ്തകമായ ‘ബിഹാറിൽ നിന്ന് തിഹാറിലേക്ക്’െൻറ (ഫ്രം ബിഹാർ ടു തീഹാർ) പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജെ.എൻ.യു വിദ്യാർഥി യൂനിയൻ മുൻ നേതാവായ കനയ്യ കുമാർ. രാജസ്ഥാനിലെ ബി.ജെ.പി എം.എൽ.എ ജ്ഞാൻദേവ് അഹുജ നടത്തിയ വിവാദ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു കനയ്യ കുമാറിെൻറ പരിഹാസം.
ജെ.എൻ.യുവിൽ നിന്ന് ഒരു ദിവസം 3000 ബിയർ കുപ്പികളും 2000 മദ്യക്കുപ്പികളും 10,000 സിഗററ്റുകുറ്റികളും 4000 ബീഡികളും അരലക്ഷം 50,000 എല്ലിൻ കഷണങ്ങളും 2000 ചിപ്സ് കവറുകളും 3000 ഉപയോഗിച്ച കോണ്ടങ്ങളും 500 ഗർഭ നിരോധ ഇഞ്ചക്ഷനുകളും കണ്ടെത്താൻ കഴിയുമെന്നായിരുന്നു അഹുജയുടെ പരാമർശം. വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ തുടർന്ന് ജെ.എൻ.യു വിൽ ശക്തമായ വിദ്യാർഥി പ്രക്ഷോഭം നടക്കുന്നതിനിടെയാണ് വിവാദ പ്രസ്താവനയുമായി ബി.ജെ.പി നിയമസഭാംഗം രംഗത്തുവന്നത്.
ഒക്ടോബർ 14 മുതലാണ് ജെ.എൻ.യുവിയെ എം.എസ്സി ബയോടെക്നോളജി വിദ്യാർഥിയായ നജീബ് അഹ്മദിനെ കാണാതായത്. കാണാതാവുന്നതിന് മുമ്പ് നജീബിനെ എ.ബി.വി.പി പ്രവർത്തകർ മർദിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.