രാമക്ഷേത്രത്തിനായി പോരാടിയവർക്ക് സ്മാരകം വേണം -ശിവസേന
text_fieldsമുംബൈ: രാമക്ഷേത്ര നിർമ്മാണത്തിനായി പോരാടി മരിച്ചവരുടെ ഓർമക്കായി സ്മാരകം വേണമെന്ന് ശിവസേന. അമർ ജവാൻ ജ്യോ തിയുടെ മാതൃകയിൽ അയോധ്യയിൽ സ്മാരകം വേണമെന്നാണ് ശിവസേനയുടെ ആവശ്യം. മുഖപത്രമായ സാമ്നയിൽ എഴുതിയ എഡിറ്റോറിയ യിലാണ് പരാമർശം.
രാമക്ഷേത്രത്തിനായി നിരവധി പേർ രക്തസാക്ഷിത്വം വരിച്ചിട്ടുണ്ട്. അമർ ജവാൻ ജ്യോതിയിലെ പോലെ രാമക്ഷേത്രത്തിനായി മരണം വരിച്ചവരുടെ പേരുകൾ സ്മാരകത്തിൽ എഴുതണം. സരയു നദിയുടെ തീരത്താണ് സ്മാരകം ഉയരേണ്ടതെന്നും സാമ്ന ആവശ്യപെടുന്നു. രാമക്ഷേത്രത്തിനായി പ്രവർത്തിച്ച ശിവസേന ഉൾപ്പടെയുള്ള ഹിന്ദു സംഘടനകളെ ആദരിക്കണം.
രാമക്ഷേത്ര പ്രക്ഷോഭത്തിെൻറ മുൻ നിരയിൽ ശിവസൈനികരുമുണ്ടായിരുന്നു. അത് രാഷ്ട്രീയ നേട്ടത്തിനായി ശിവസേന ഉപയോഗിച്ചിട്ടില്ല. എന്നാൽ, ബി.ജെ.പി രാമക്ഷേത്ര പ്രക്ഷോഭങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയായിരുന്നു. രാമക്ഷേത്രത്തിെൻറ ഭൂമി പൂജക്ക് ബി.ജെ.പി നേതാക്കളെ മാത്രം ക്ഷണിച്ചാൽ പോരെന്നും സാമ്ന മുഖപ്രസംഗത്തിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.