'അവർ പഞ്ചാബ് കൊള്ളയടിക്കുകയായിരുന്നു': -ആഞ്ഞടിച്ച് അരവിന്ദ് കെജ്‌രിവാൾ
text_fieldsപഞ്ചാബിൽ സത്യസന്ധമായ സർക്കാർ രൂപീകരിക്കാനും സംസ്ഥാനത്തെ വികസന പാതയിലേക്ക് കൊണ്ടുപോകാനും ആപിന് അവസരം നൽകണമെന്ന് എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ വെള്ളിയാഴ്ച ജനങ്ങളോട് അഭ്യർത്ഥിച്ചു. ഫെബ്രുവരി 20ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന്റെ അവസാന ദിവസം, ആം ആദ്മി പാർട്ടിയെ പരാജയപ്പെടുത്താൻ എതിരാളികൾ കൈകോർത്തുവെന്നും എന്നാൽ പഞ്ചാബിലെ ജനങ്ങൾ തന്റെ പാർട്ടിയെ അധികാരത്തിലെത്തിക്കാൻ തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
"കഴിഞ്ഞ 70 വർഷമായി അവർ പഞ്ചാബ് കൊള്ളയടിക്കുന്നു. അത് തുടരാൻ ആഗ്രഹിക്കുന്നു. പഞ്ചാബിൽ പാർട്ടി സർക്കാർ രൂപീകരിച്ചാൽ അത്തരം എല്ലാ നടപടികളും എന്നെന്നേക്കുമായി നിർത്തലാക്കുമെന്ന് അവർ ഭയപ്പെടുന്നതിനാലാണ് എ.എ.പിയെ തടയാൻ എല്ലാവരും ഒന്നിച്ചത്" -കെജ്രിവാൾ പറഞ്ഞു.
ഒത്തൊരുമിച്ച് കൊള്ളയുടെയും അഴിമതിയുടെയും രാഷ്ട്രീയം അവസാനിപ്പിക്കാൻ സഹകരിക്കണമെന്ന് കെജ്രിവാൾ ജനങ്ങളോട് അഭ്യർത്ഥിച്ചു.
"എ.എ.പി അധികാരത്തിൽ വരികയും പഞ്ചാബിൽ സത്യസന്ധമായ സർക്കാർ രൂപീകരിക്കുകയും ചെയ്യും. വിഭവങ്ങളുടെ കൊള്ള അവസാനിക്കുകയാണ്. പഞ്ചാബിന്റെ പണം ഇനി സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടി ചെലവഴിക്കും" അദ്ദേഹം പറഞ്ഞു.
ജലാലാബാദ്, അബോഹർ മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർത്ഥികൾക്കായി കെജ്രിവാൾ പ്രചാരണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.