കർഷകസമരം: വിദേശികൾക്ക് കാര്യമായ അറിവില്ലെന്ന് വിദേശകാര്യമന്ത്രി
text_fieldsന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തക െഗ്രറ്റ തുൻബർഗ് പങ്കുവെച്ച ടൂൾകിറ്റിൽ നിന്ന് റിപബ്ലിക് ദിനത്തിൽ കർഷകസമരത്തിനിടെയുണ്ടായ സംഘർഷങ്ങളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞുവെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇക്കാര്യത്തിൽ ഡൽഹി പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. വൈകാതെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുമെന്നും ജയശങ്കർ പറഞ്ഞു.
കർഷകസമരത്തെ കുറിച്ച് സെലിബ്രിറ്റികൾ നടത്തുന്ന പ്രസ്താവനകളിൽ വിദേശകാര്യമന്ത്രാലയം മറുപടി നൽകേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സമരത്തെ കുറിച്ച് അറിവില്ലാതെയാണ് സെലിബ്രിറ്റികളുടെ പ്രസ്താവനയെന്നും അതിനാലാണ് മറുപടിയെന്നുമാണ് ജയശങ്കറിന്‍റെ വിശദീകരണം.
കഴിഞ്ഞ ദിവസം കർഷകസമരത്തിന് പിന്തുണ നൽകിയുള്ള ട്വീറ്റിനൊപ്പം ടൂൾകിറ്റും ഗ്രേറ്റ തുൻബർഗ് പങ്കുവെച്ചിരുന്നു. ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന കർഷക സമരത്തെ എങ്ങനെ പിന്തുണക്കാമെന്ന് ആളുകളെ ഉപദേശിക്കുന്ന ടൂൾകിറ്റാണ് ഗ്രേറ്റ പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.