Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mamata Banerjee
cancel
Homechevron_rightNewschevron_rightIndiachevron_rightഅംബേദ്​കറിനേക്കാൾ...

അംബേദ്​കറിനേക്കാൾ വലുതാ​ണ്​ മോദിയെന്ന്​ തെറ്റിദ്ധരിപ്പിക്കും, അവർ രാജ്യത്തിന്‍റെ പേരും മാറ്റും -മമത ബാനർജി

text_fields
bookmark_border

ന്യൂഡൽഹി: ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ വിമർശനമുന്നയിച്ച്​ മുഖ്യമന്ത്രി മമത ബാനർജി. ബംഗാൾ ജനതക്ക്​ ബി.ജെ.പി തെറ്റായ വാഗ്​ദാനങ്ങൾ നൽകുന്നുവെന്നായിരുന്നു ആ​േരാപണം. സൗജന്യ ഭക്ഷ്യധാന്യം നൽകാ​െമന്ന്​ ബി.ജെ.പി പറയുന്നു, എന്നാൽ അതൊന്നും നടപ്പാക്കാൻ പോകുന്നില്ലെന്ന്​ അവർ കൂട്ടിച്ചേർത്തു.

ബങ്കുര ജില്ലയിലെ തെരഞ്ഞെടുപ്പ്​ റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. പുറത്തുനിന്നുള്ളവരുടെ പാർട്ടിയാണ്​ ബി.ജെ.പി. സംസ്​ഥാനത്ത്​ ഗുണ്ടകളെ ഉപയോഗിച്ച്​ ഭീകരത സൃഷ്​്​ടിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

'ബി.ജെ.പി ഗുണ്ടകൾ നിങ്ങളുടെ വീടുകളിലെത്തുകയും അവരുടെ പാർട്ടിക്ക്​ വോട്ട്​ ചോദിക്കുകയും ചെയ്യും. അവർ നിങ്ങളെ ഭീഷണിപ്പെടുത്തുകയാണെങ്കിൽ തുരത്തിയോടിക്കാനായി വീട്ടുപകരണങ്ങൾ കൈയിൽ കരുതണം' -മമത പറഞ്ഞു.

എന്ത്​ വസ്​ത്രം ധരിക്കണം, എന്ത്​ ഭക്ഷണം കഴിക്കണം എന്ന്​ ബി.​​െജ.പി ഉത്തരവിറക്കും. ബി.ആർ. അംബേദ്​കറിനേക്കാൾ വലുതാണ്​ നരേന്ദ്രമോദിയെന്ന്​ അവർ ധരിപ്പിക്കും. നിങ്ങൾ കണ്ടില്ലേ ഗുജറാത്തിൽ എങ്ങനെ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിന്‍റെ പേര്​ മോദിയെന്നായെന്ന്​? ഒരിക്കൽ അവർ നമ്മുടെ രാജ്യത്തിന്‍റെ പേരും മാറ്റും.​ പൊതുമേഖല സ്​ഥാപനങ്ങൾ സ്വകാര്യ വ്യക്തികൾക്ക്​ വിൽക്കും -മമത പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeBR AmbedkarAssembly election 2021BJP
News Summary - They will make you think that Narendra Modi is bigger than BR Ambedkar Mamata Banerjee
Next Story