ചോരചിന്തുന്ന പോരാട്ടമല്ല; വിസ്മയിപ്പിക്കും ഫ്ലമിംഗോകളുടെ ജീവിതം -VIDEO
text_fieldsഒറ്റനോട്ടത്തിൽ കണ്ടാൽ രണ്ട് ഫ്ലമിംഗോ പക്ഷികൾ തമ്മിലുള്ള ചോരചിന്തുന്ന പോരാട്ടമാണെന്ന് തോന്നും. എന്നാൽ, വാസ്ത വമറിയുമ്പോൾ പ്രകൃതി ഒരുക്കുന്ന അത്ഭുതങ്ങളോർത്ത് ആരുമൊന്ന് വിസ്മയഭരിതരാകും.
ഇന്ത്യൻ ഫോറസ്റ്റ് സർവിസ് ഓഫിസ റായ പ്രവീൺ കാസ്വാൻ ട്വിറ്ററിൽ പങ്കുവെച്ച ഒരു വിഡിയോയാണ് ഓൺലൈനിൽ കൗതുകക്കാഴ്ചയാകുന്നത്.
രണ്ട് ഫ്ലമിംഗോ പക ്ഷികൾ തമ്മിലെ പോരാട്ടത്തിനൊടുവിൽ ഒന്ന് മറ്റൊന്നിന്‍റെ തലയിൽ കൊത്തിക്കീറി രക്തമൊഴുകുന്നതാണെന്നാണ് ഒറ്റനോട്ടത്തിൽ തോന്നുക. എന്നാൽ, സൂക്ഷിച്ച് നോക്കിയാൽ ഒരു കുഞ്ഞ് ഫ്ലമിംഗോയെയും വിഡിയോയിൽ കാണാം.
No they are not fighting. This is one of the most amazing thing in nature. Parent flamingos produce crop milk in their digestive tracts & regurgitate it to feed young ones. See how together they are doing it. Source: Science Channel. pic.twitter.com/GrJr4irGox
— Parveen Kaswan, IFS (@ParveenKaswan) February 20, 2020
കുഞ്ഞിനെ പാലൂട്ടുന്ന ഫ്ലമിംഗോ പക്ഷികളാണ് ദൃശ്യത്തിലുള്ളതെന്ന് പ്രവീൺ കാസ്വാൻ പറയുന്നു. ഇവർ തമ്മിൽ പോരാടുകയല്ല. പ്രകൃതിയിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന കാര്യങ്ങളിലൊന്നാണിത്.
കുഞ്ഞ് ഫ്ലമിംഗോകൾക്കുള്ള ചുവന്ന നിറത്തിലുള്ള പാലിന് സമാനമായ പോഷക ദ്രാവകം വലിയ ഫ്ലമിംഗോകളുടെ കഴുത്തിനരികിലായി പ്രത്യേകം ശേഖരിച്ചിട്ടുണ്ടാകും. കുഞ്ഞിന് കട്ടിയുള്ള ഭക്ഷണം കഴിക്കാനാകും വരെ ഈ പാൽ വേണം നൽകാൻ. കഴുത്തിലെ പ്രത്യേക സഞ്ചിയിൽ ശേഖരിച്ച ഈ പാൽ കുഞ്ഞിന്‍റെ കൊക്കിലേക്ക് പകരുന്ന ദൃശ്യമാണ് പ്രവീൺ കാസ്വാൻ പങ്കുവെച്ചത്.
സയൻസ് ചാനലിൽ നിന്നുള്ള ദൃശ്യമാണിതെന്നും കാസ്വാൻ പറയുന്നുണ്ട്. എന്തായാലും, ഫ്ലമിംഗോകളുടെ പാലൂട്ടൽ കണ്ട് വിസ്മയിക്കുകയാണ് സോഷ്യൽ മീഡിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.