ഡൽഹിയിൽ യൂനിയൻ ബാങ്കിെൻറ ഭിത്തി കുത്തിത്തുരന്ന് 55 ലക്ഷത്തിെൻറ കവർച്ച
text_fieldsന്യൂഡൽഹി: ഡൽഹിയിൽ യൂനിയൻ ബാങ്കിെൻറ ഭിത്തി കുത്തിത്തുരന്ന് 55 ലക്ഷത്തിെൻറ കവർച്ച. യൂനിയൻ ബാങ്കിെൻറ ഷാഹ്ദാര പ്രദേശത്തെ ബ്രാഞ്ചിലായിരുന്നു കവർച്ച.
നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപത്തെ ബാങ്കിെൻറ ഭിത്തി തുരന്നാണ് കവർച്ചക്കാർ ബാങ്കിനകത്ത് പ്രവേശിച്ചതെന്ന് പൊലീസ് പറഞ്ഞു.
വെള്ളി, ശനി ദിവസങ്ങളിൽ ബാങ്ക് സ്വീകരിച്ച നിക്ഷേപമാണ് കവർന്നത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന ജുവല്ലറിയും പണവും നഷ്ടമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ബാങ്ക് കവർച്ചയുടെ വിവരം പരന്നതോടെ നിരവധി ഉപഭോക്താക്കൾ ബാങ്കിന് പുറത്ത് തടിച്ചുകൂടിയിരുന്നു. 'എനിക്കും ഞങ്ങളുടെ നിരവധി ബന്ധുക്കൾക്കും ഇൗ ബ്രാഞ്ചിൽ അക്കൗണ്ടുണ്ട്. കവർച്ച വിവരം അറിഞ്ഞതോടെ എല്ലാവരും ബാങ്കിലെത്തി. ഞങ്ങൾക്ക് അക്കൗണ്ട് ഉണ്ടെന്ന് മാത്രമല്ല, അവയെല്ലാം ഞങ്ങളുടെ ബിസിനസിെൻറ അക്കൗണ്ടുമാണ്. അതാണ് ആശങ്കയുണ്ടാക്കുന്നത്. മാനേജ്മെൻറിെൻറ ഭാഗത്തുനിന്ന് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടുമില്ല' -ഉപഭോക്താക്കളിൽ ഒരാൾ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിെൻറ സമീപത്തെ ബാങ്കിെൻറ ഭിത്തി തുരന്നശേഷം മോഷ്ടാക്കൾ അകത്ത് പ്രവേശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബാങ്കിനകത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി ദൃശ്യങ്ങളിൽ ഒരു മോഷ്ടാവിെൻറ ചിത്രം പതിഞ്ഞിട്ടുണ്ട്. എന്നാൽ, കുറ്റകൃത്യത്തിൽ എത്രപേർ പെങ്കടുത്തിട്ടുണ്ടെന്ന് വ്യക്തമല്ല. പ്രതികളെ പിടികൂടാൻ അന്വേഷണം ശക്തമാക്കിയതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.