ത്രീഡി പ്രിന്‍റിങ് ടെക്നോളജിയിൽ സ്റ്റാർട്ട് അപ്പ് വികസിപ്പിച്ചെടുത്ത വൈറസൈഡ്സ് മാസ്കുകൾ കൊറോണ വൈറസിനെ കൊല്ലുമെന്ന്
text_fieldsപുണെ: പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ്പ് വികസിപ്പിച്ച മാസ്കുകൾ കൊറോണ വൈറസിനെ ഇല്ലാതാക്കുമെന്ന്. സയൻസ് ആൻഡ് ടെക്നോളജി അറിയിച്ചതാണ് ഇക്കാര്യം.
ത്രീഡി പ്രിന്‍റിങ് ടെക്നോളജിയെയും വൈദ്യശാസ്ത്രയെയും കൂട്ടിയോജിപ്പിച്ചാണ് ഇവയുടെ നിർമാണം. തിൻസെർ ടെക്നോളജീസ് ഇന്ത്യപ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ഈ മാസ്കുകൾ ആന്‍റിവൈറൽ ഉൽപ്പന്നങ്ങളുടെ ആവരണത്തോടുകൂടിയാണ് നിർമിച്ചിരിക്കുന്നത്. വൈറസൈഡ്സ് എന്നറിയപ്പെടുന്ന ഈ മാസ്കുകളുടെ നിർമാണത്തിൽ സൗന്ദര്യവർധക വസ്തുക്കളുടെ വൈറസിനെ നശിപ്പിക്കാനുള്ള മിശ്രിതവും ഉൾപ്പെടുത്തിയിട്ടുണ്ട്.
സോഡിയം ഒലേഫിൻ സൾഫോനേറ്റാണ് മാസ്കിലെ ആവരണത്തിന്‍റെ പ്രധാന മിശ്രിതം. ആവരണവുമായി വൈറസുകൾക്ക് സമ്പർക്കം വരുന്നതോടെ അവക്ക് നിലനിൽക്കാൻ കഴിയാതെ വരുന്നു.
സാധാരണ താപനിലയിൽ നിലനിൽക്കുന്ന മിശ്രിതത്തിൽ പ്രധാനമായും സൗന്ദര്യവർധക വസ്തുക്കളും ഉപയോഗിക്കുന്നുണ്ട്.
കോവിഡിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി വൈറസിഡൽ മാസ്ക് നിർമാണം വ്യാപിപ്പിക്കുന്നതിനായി പദ്ധതിയെ തെരഞ്ഞെടുത്താതായി സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിന്‍റെ ഭാഗമായ ടെക്നോളജി ഡെവലപ്മെന്റ് ബോർഡ് പറഞ്ഞു.
ത്രീഡി പ്രിന്‍റിങ് ടെക്നോളജി ഉൾപ്പെടെ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പുതിയ ഫാർമസ്യൂട്ടിക്കൾ ഫോർമുലകൾ വികസിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന സ്റ്റാർട്ട്അപ്പാണ് തിൻസർ ടെക്നോളജീസ്.
രോഗബാധ തടയുന്നതിനുള്ള ഏറ്റവും പ്രധാന മാർഗമായി മാസ്കുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ സാധാരണക്കാർ ഉപയോഗിച്ച് വരുന്ന ഇവ കുടിൽ വ്യവസായത്തിൽ നിർമിച്ചതും ഗുണനിലവാരം കുറഞ്ഞതുമാണെന്ന് മനസിലാക്കി. ഉയർന്ന ഗുണനിലവാരമുള്ള മാസ്കുകളാണ് അണുബാധ കുറക്കാനുള്ള ഏറ്റവും പ്രധാന മാർഗം. അതിനാലാണ് ചെലവ് കുറഞ്ഞതും വൈറസിനെ നശിപ്പിക്കുന്നതുമായ മാസ്കുകൾ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്ന പദ്ധതി ഏറ്റെടുക്കാൻ കമ്പനി തയാറായതെന്ന് സ്ഥാപക ഡയറക്ടർ ഷിതാൽകുമാർ സാംബാദ് പറഞ്ഞു.
ഈ മാസ്കുകളുടെ പേറ്റന്‍റിനായി തിൻസർ ടെക്നോളജി അപേക്ഷ സമർപ്പിച്ചുകഴിഞ്ഞു. വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണവും ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.