Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പി മൂന്നാം ഘട്ട...

യു.പി മൂന്നാം ഘട്ട പോളിങ്​ തുടങ്ങി

text_fields
bookmark_border
യു.പി മൂന്നാം ഘട്ട പോളിങ്​ തുടങ്ങി
cancel

ലഖ്​നോ: ഉത്തർപ്രദേശിലെ 12 ജില്ലകളിലെ 69 മണ്ഡലങ്ങളിലേക്കുള്ള വോ​െട്ടടുപ്പ്​ തുടങ്ങി. യു.പി​ തെരഞ്ഞെടുപ്പിലെ നിർണാക ഘട്ടമാണ്​ ഇന്ന്​ നടക്കുന്നത്​. 826 സ്ഥാനാര്‍ഥികളാണ് മൂന്നാംഘട്ടത്തില്‍ 2.41 കോടി വോട്ടര്‍മാരുടെ വിധി തേടുന്നത്. ബി.ജെ.പിയും എസ്​.പിയും തമ്മിലുളള നേരിട്ടുള്ള പോരാട്ടത്തിനാണ്​ മൂന്നാം ഘട്ടം സാക്ഷ്യം വഹിക്കുക. മൂന്നാം ഘട്ടത്തിൽ പരമാവധി സീറ്റുകൾ നേടി വീണ്ടും ഭരണത്തിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് യു.പി മുഖ്യമന്ത്രി​ അഖിലേഷ്​ യാദവ്​.

2012ലെ തെരഞ്ഞെടുപ്പില്‍ 69 സീറ്റുകളിൽ 55 എണ്ണവും സമാജ്വാദി പാര്‍ട്ടിയാണ് നേടിയത്. ബി.എസ്.പിക്ക് ആറും ബി.ജെ.പിക്ക് അഞ്ചും കോണ്‍ഗ്രസിന് രണ്ടും സീറ്റാണ് ലഭിച്ചത്.

നോട്ട് നിരോധനത്തെതുടര്‍ന്നുണ്ടായ ദുരിതവും സംസ്ഥാന സര്‍ക്കാറിന്‍െറ വികസനപ്രവര്‍ത്തനങ്ങളുമായിരുന്നു എസ്.പി- കോണ്‍ഗ്രസ് സഖ്യം മൂന്നാം ഘട്ട തെരഞ്ഞെടുപ്പി​​െൻറ പ്രചാരണത്തിലും ഉയര്‍ത്തിക്കാട്ടിയത്. അഖിലേഷ് ഭരണത്തിലെ അഴിമതിയും അക്രമങ്ങളുമായിരുന്നു മോദിയുടെ പ്രചാരണായുധം. പിന്നാക്ക വോട്ടുബാങ്ക് ലക്ഷ്യം വെച്ചും ആരോപണ- പ്രത്യാരോപണങ്ങളുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2017
News Summary - up third phace elections
Next Story