കോവാക്സിൻ മൂന്നാംഘട്ട പരീക്ഷണഫലം ജൂൺ 20ന് പുറത്ത് വരുമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: കോവാക്സിൻ മൂന്നാംഘട്ട പരീക്ഷണഫലം ജൂൺ 20ന് പുറത്ത് വരുമെന്ന് കേന്ദ്രസർക്കാർ. ഭാരത് ബയോടെക് നിർമിക്കുന്ന കോവാക്സിന് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാറിെൻറ പ്രഖ്യാപനം. നീതി ആയോഗ് അംഗം വി.കെ പോളാണ് കോവാക്സിൻ മൂന്നാംഘട്ട പരീക്ഷണഫലം ഉടൻ പുറത്തുവരുമെന്ന് അറിയിച്ചത്.
മൂന്നാംഘട്ട പരീക്ഷണഫലം പുറത്ത് വരുന്നതോടെ വാക്സിൻ അംഗീകാരത്തിനായി ലോകാരോഗ്യസംഘടനയെ ഉൾപ്പടെ സമീപിക്കുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തത് മൂലം പല രാജ്യങ്ങളും കോവാക്സിനെ അംഗീകരിച്ചിട്ടില്ല. വാക്സിൻ പാസ്പോർട്ടിൽ ഉൾപ്പെടുത്തണമെങ്കിലും ലോകാരോഗ്യസംഘടനയുടെ അംഗീകാരം വേണം.
നേരത്തെ കോവാക്സിൻ അനുമതിക്കായി ഭാരത് ബയോടെകിെൻറ യു.എസിലെ പങ്കാളിയായ ഒഷുഗെൻ സർക്കാറിനെ സമീപിച്ചിരുന്നു. എന്നാൽ, ഇതിനായി സമർപ്പിച്ച അപേക്ഷയിലെ വിവരങ്ങൾ അപൂർണമാണെന്ന് ചൂണ്ടിക്കാട്ടി യു.എസ് സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.