രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 195; ആന്ധ്രയിലും ഉത്തരാഖണ്ഡിലും പുതിയ കേസ് കൂടി
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 195 ആയി. ആന്ധ്രയിൽ ഒരാൾക്കും ഉത്തരാഖണ്ഡിൽ രണ്ടുപേർക്കുമാണ് പുത ുതായി കോവിഡ് ബാധ കണ്ടെത്തിയത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം പേർക്ക് രോഗബാധ കണ്ടെത്തിയത്. 49 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ നാലുമരണമാണ് റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച പുതുതായി 20ഓളം പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഛത്തീസ്ഗഡിലും ഛണ്ഡീഗഡിലും ആദ്യമായി രോഗബാധ സ്ഥിരീകരിച്ചു.
ആന്ധ്രയിലെ രോഗ ബാധിതരുടെ എണ്ണം മൂന്നായി. മാർച്ച് 12ന് സൗദി അറേബ്യയിൽനിന്നും വിശാഖപട്ടണത്ത് എത്തിയായാൾക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
ഉത്തരാഖണ്ഡിൽ രണ്ടു ഇന്ത്യൻ ഫോറസ്റ്റ് സർവിസ് (ഐ.എഫ്.എസ്) ട്രെയിനികൾക്കാണ് രോഗബാധ. ഇന്ദിര ഗാന്ധി നാഷനൽ ഫോറസ്റ്റ് അക്കാദമിയിലെ രണ്ടുപേർക്കാണ് രോഗബാധയെന്ന് ഉത്തരാഖണ്ഡ് ആരോഗ്യ വിഭാഗം അറിയിച്ചു.
കോവിഡ് ബാധ പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ അതിർത്തികളെല്ലാം അടച്ചിട്ടു. മിക്ക റെയിൽ-വിമാന ഗതഗതവും റദ്ദാക്കി. പഞ്ചാബിൽ ഒരു മരണം സ്ഥിരീകരിച്ചതോടെ അവിടത്തെ പൊതുഗതാഗതം പൂർണമായും റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.