1100 കോടിയുടെ വികസന പദ്ധതി പ്രഖ്യാപനവുമായി മോദി ഗുജറാത്തിൽ
text_fieldsഅഹ്മദാബാദ്: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനുപോലും അവധിനൽകി ഗുജറാത്ത് കാത്തിരുന്ന സന്ദർശനത്തിൽ വമ്പൻ പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ഖോഖ, ദഹേജ് പട്ടണങ്ങളെ കടൽവഴി ബന്ധിപ്പിച്ച് 650 കോടിയുടെ റോ-റോ’ കടത്തുസർവിസിെൻറ ആദ്യഘട്ടം ഉദ്ഘാടനമായിരുന്നു തെരഞ്ഞെടുപ്പ് കണ്ടുള്ള പര്യടനത്തിൽ പ്രധാനം.
തുടർന്ന്, വഡോദരയിലെത്തിയ പ്രധാനമന്ത്രി 1,140 കോടിയുടെ നിരവധി പദ്ധതികളും പ്രഖ്യാപിച്ചു. ഇൗ മാസം ഗുജറാത്തിൽ മോദി നടത്തുന്ന മൂന്നാം സന്ദർശനംകൂടിയായിരുന്നു ഇത്. ദക്ഷിണ ഗുജറാത്ത്- സൗരാഷ്ട്ര മേഖലകളെ ബന്ധിപ്പിച്ച് വൻ വികസനമാണ് റോ-റോ സർവിസിലൂടെ വിഭാവനചെയ്യുന്നത്. റോഡ്മാർഗം 310 കി.മീറ്റർ അകലമുള്ള പട്ടണങ്ങളാണ് ഖോഖയും ദഹേജും. ഇവക്കിടയിൽ എട്ടുമണിക്കൂർ യാത്രാദൂരമുണ്ട്. ഇത് ഒരു മണിക്കൂറിലേക്കും 31 കി.മീറ്ററിലേക്കും ചുരുക്കിയാണ് കാംബെ കടലിൽ റോ-റോ കടത്തുസർവിസ് ആരംഭിക്കുന്നത്.
ആദ്യഘട്ടത്തിൽ യാത്രക്കാർക്ക് മാത്രമായിരിക്കും. രണ്ടു മാസങ്ങൾക്കിടെ സജ്ജമാകുന്ന അടുത്തഘട്ടത്തിൽ കാറുകൾ കൊണ്ടുപോകാം. അവസാന ഘട്ടത്തിൽ ചരക്കുകയറ്റിയ വലിയ ട്രക്കുകൾ കടത്താനാകും. ഇതോടെ, ദക്ഷിണേഷ്യയിൽ ഇൗ വിഭാഗത്തിലെ ഏറ്റവും വലിയ റോ-റോ സർവിസാകും ഗുജറാത്തിലേത്. പദ്ധതിക്ക് 60കളിലാണ് ആലോചന തുടങ്ങിയതെങ്കിലും 2012ൽ മോദി മുഖ്യമന്ത്രിയായിരിക്കെയാണ് തറക്കല്ലിടുന്നത്. യാത്രസമയവും ഇന്ധനവും ലാഭിക്കാമെന്നതിനു പുറമെ ഇരുപട്ടണങ്ങൾക്കുമിടയിലെ നിരത്തുകളിൽ തിരക്കും ഒഴിവാകും. സർവിസ് വിജയമെന്നുകണ്ടാൽ സംസ്ഥാനത്തെ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
നേരേത്ത താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ യു.പി.എ സർക്കാറിെൻറ ശത്രുത നേരിടേണ്ടിവന്നുവെന്നും സംസ്ഥാനത്തിെൻറ വികസനവും വ്യവസായവും മുരടിപ്പിക്കാനായിരുന്നു അവരുടെ ശ്രമമെന്നും മോദി പദ്ധതിയുടെ ഉദ്ഘാടനവേളയിൽ പറഞ്ഞു. ബി.ജെ.പി കേന്ദ്രംഭരിച്ച മൂന്നുവർഷങ്ങളിൽ എല്ലാം മാറിയെന്നുപറഞ്ഞ് പുതിയ പദ്ധതിയെ വോട്ടാക്കി മാറ്റാനും പ്രധാനമന്ത്രി മറന്നില്ല. ഖോഖയിൽ പുതിയ സർവിസിന് തുടക്കമിട്ട് കന്നിയാത്രികനായി ദഹേജ്വരെ അദ്ദേഹം സഞ്ചരിക്കുകയും ചെയ്തു.
‘റോ-റോ’ കടത്തുസർവിസ്
അഹ്മദാബാദ്: കാറുകൾ, ബസുകൾ, ട്രക്കുകൾ, ട്രെയിലറുകൾ തുടങ്ങിയവ കപ്പലിലേക്ക് നേരിട്ട് ഒാടിച്ചുകയറാനും ലക്ഷ്യസ്ഥാനത്തെത്തിയാൽ ഇറങ്ങാനും കഴിയുന്ന (റോൾ ഒാൺ^ റോൾ ഒാഫ്) കപ്പലുകൾ സർവിസിന് ഉപയോഗിക്കുന്നതാണ് റോ^റോ സർവിസ്. കടൽവഴിയുള്ള സർവിസുകളെയാണ് പൊതുവെ ‘റോ^റോ’ എന്ന് വിളിക്കുന്നത്. ചരക്കുവാഹനങ്ങൾ കൂടി സർവിസ് നടത്തുന്ന ഇന്ത്യയിലെ ആദ്യ പദ്ധതിയിൽ 250 യാത്രക്കാരും 100 വാഹനങ്ങളും വരെ കയറ്റാനാകും. വാഹനങ്ങൾ കപ്പലിൽ കയറാനും ഇറങ്ങാനും മറ്റു സംവിധാനങ്ങൾ ആവശ്യമില്ലാത്തത് സമയനഷ്ടവും ചെലവും കുറക്കും. പുതുതായി സർവിസ് ആരംഭിക്കുന്ന ഭാവ്നഗറിനടുത്ത ഖോഖയിലും ബറൂച്ചിനടുത്ത ദഹേജിലും ഇതിനായി ലോകോത്തര ടെർമിനലുകളാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര^സംസ്ഥാന സഹകരണത്തോടെയാണ് ഗുജറാത്തിൽ ഇത് പൂർത്തീകരിച്ചത്. നേരത്തേ കച്ചിൽ സമാന പദ്ധതിക്ക് നീക്കമുണ്ടായിരുന്നുവെങ്കിലും സാേങ്കതിക തടസ്സങ്ങളിൽ കുടുങ്ങി പാതിവഴിയിൽ മുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.