Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ കോവിഡിന്‍റെ...

മുംബൈയിൽ കോവിഡിന്‍റെ മൂന്നാം തരംഗം തുടങ്ങിയെന്ന്​ ടാസ്ക്​ ഫോഴ്​സ്​ അംഗം

text_fields
bookmark_border
മുംബൈയിൽ കോവിഡിന്‍റെ മൂന്നാം തരംഗം തുടങ്ങിയെന്ന്​ ടാസ്ക്​ ഫോഴ്​സ്​ അംഗം
cancel

മുംബൈ: നഗരത്തിൽ കോവിഡിന്‍റെ മൂന്നാം തരംഗം തുടങ്ങിയെന്ന്​ ടാസ്ക്​ഫോഴ്​സ്​ അംഗം ഡോ.ശശാങ്ക്​ ജോഷി. ഇന്ത്യ ടുഡേക്ക്​ നൽകിയ അഭിമുഖത്തിലാണ്​ പരാമർശം. മുംബൈയിൽ വീണ്ടും പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 2500ലെത്തിയത്​ ആശങ്കക്ക്​​ വകനൽകുന്നില്ലെങ്കിലും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന്​ അദ്ദേഹം നിർദേശിച്ചു.

നിലവിൽ നാല്​ ദിവസത്തിലൊരിക്കലാണ്​ മുംബൈയിൽ കേസുകൾ ഇരട്ടിയാകുന്നത്​. ഡെൽറ്റ മാറി അവിടേക്ക്​ ഒമിക്രോൺ എത്തുകയാണ്​. അതുകൊണ്ടാണ്​ മൂന്നാം തരംഗം തുടങ്ങിയെന്ന്​ പറയുന്നത്​. അതേസമയം, മുംബൈയിൽ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 10,000 കടന്നേക്കാമെന്നും ഡോക്​ടർമാർ മുന്നറിയിപ്പ്​ നൽകി.

ഇന്ത്യയിലും രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായേക്കാം. എന്നാൽ, ആറ്​ മാസത്തിനുള്ളിൽ തന്നെ ​രാജ്യത്തെ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകും. നിലവിലെ കോവിഡ്​ വ്യാപനത്തിൽ ആശങ്കക്ക്​ വകയില്ലെന്നും വിദഗ്​ധർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - Third wave has started in Mumbai: Maharashtra Covid Task Force member
Next Story