സാനിറ്ററി നാപ്കിനുകളും മെൻസ്ട്രൽ കപ്പും സ്വീകരിച്ച് അന്നപൂർണാദേവി ക്ഷേത്രം: ലോകത്തിലെ ആദ്യത്തെ ക്ഷേത്രമെന്ന്
text_fieldsഭോപ്പാലിലെ അന്നപൂർണാദേവി ക്ഷേത്രം വേറിട്ട വഴിയിൽ സഞ്ചരിക്കുകയാണ്. സാനിറ്ററി നാപ്‍കിനാണ്. ഒപ്പം മെൻസ്ട്രൽ കപ്പും സ്വീകരിക്കുന്നുെവന്നാണ് ഈ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ അരേര കോളനിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആർത്തവ സമയത്ത് സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്നും ആർത്തവ വേളയിൽ മാറ്റി നിർത്തണമെന്നും മറ്റുമുള്ള ആചാരങ്ങൾ കർശനമായി നടപ്പാക്കുന്ന ക്ഷേത്രങ്ങളുള്ള നാട്ടിലാണ് അന്നപൂർണാ ദേവി ക്ഷേത്രം സ്ത്രീ ശാക്തീകരണത്തിന് വേണ്ടി പ്രവർത്തിച്ച് ശ്രദ്ധ നേടുന്നത്. ലോകത്തിൽ തന്നെ ആദ്യമായാണ് ഒരു ക്ഷേത്രത്തിലിത്തരമൊരു രീതിയെന്നാണ് പറയപ്പെടുന്നത്.
അന്നപൂർണാ ദേവി ക്ഷേത്രത്തിൽ നൽകിയ എല്ലാ സാനിറ്ററി പാഡുകളും മെൻസ്ട്രൽ കപ്പുകളും കുടുംബാസൂത്രണ അസോസിയേഷെൻറ സഹായത്തോടെ ഭോപ്പാലിലെ ചേരിപ്രദേശങ്ങളിലും പെൺകുട്ടികളുടെ സർക്കാർ സ്‌കൂളുകളിലും വിതരണം ചെയ്യുന്നുണ്ടെന്ന് ഭോപ്പാലിലെ ഹെയ്‌ഷൽ ഫൗണ്ടേഷെൻറ ഡയറക്ടർ ദിപഞ്ജൻ മുഖർജി പറഞ്ഞു. പ്രസിദ്ധമായ അംബുബാച്ചി ഉത്സവം നടക്കുന്ന അസമിലെ ഗുവാഹത്തിയിലെ കാമാഖ്യ ദേവി ക്ഷേത്രത്തിൽ നിന്നാണ് സാനിറ്ററി പാഡുകൾ വിതരണം ചെയ്യാനുള്ള ആശയം ഉടലെടുത്തത്.
കാമാഖ്യ ക്ഷേത്രം വർഷത്തിൽ ജനപ്രിയമേളയായ അംബുബാച്ചി മേള സംഘടിപ്പിക്കാറുണ്ട്. ഇത് ആർത്തവത്തെയും ആർത്തവ ശുചിത്വത്തെയും ഒക്കെ ആഘോഷിക്കുന്ന മേളയാണ്. എന്നാൽ, കാമാഖ്യ ക്ഷേത്രത്തിലെ ഈ ഉത്സവത്തിൽ പൂക്കളാണ് വാങ്ങി പിറ്റേ ദിവസം വിതരണം ചെയ്യുന്നത്. എന്നാൽ, ആളുകൾക്ക് ഉപകാരപ്പെടുന്ന എന്തെങ്കിലും വിതരണം ചെയ്യണമെന്ന തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് അന്നപൂർണാ ദേവി ക്ഷേത്രത്തിൽ സാനിറ്ററി നാപ്കിൻ വിതരണം ചെയ്യാൻ തീരുമാനിക്കാൻ കാരണമെന്ന് ദിപഞ്ജൻ മുഖർജി പറഞ്ഞു.
50 മുതൽ 200 രൂപ വരെ വിലയുള്ള പൂമാലകളാണ് കാമാഖ്യ ക്ഷേത്രത്തിലേക്ക് പൊതുവെ ആളുകൾ മാർക്കറ്റിൽ നിന്ന് വാങ്ങുന്നത്. എന്നാൽ, അടുത്ത ദിവസം, മധുരപലഹാരങ്ങൾ ജനങ്ങൾക്കിടയിൽ വിതരണം ചെയ്യുമ്പോൾ പൂക്കളും ഈ മാലകളും വലിച്ചെറിയുകയാണ് പതിവ്. ഇതുകൊണ്ട് ആർക്കും ഗുണമില്ല. ജനങ്ങളുടെ പണം കൊണ്ട് പ്രയോജനകരമായ എന്തെങ്കിലും ചെയ്യണമെന്നായിരുന്നു തീരുമാനം. നിലവിൽ, അന്നപൂർണ ദേവി ക്ഷേത്രത്തിലേക്ക് 11,000-ലധികം സാനിറ്ററി നാപ്കിനുകൾ സംഭാവന ചെയ്തിട്ടുണ്ടെന്നും ദിപഞ്ജൻ മുഖർജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.