തമിഴ്നാട്ടിലെ സർക്കാർ ആശുപത്രിയിൽ എക്സ്റേ റിപ്പോർട്ട് നൽകുന്നത് പേപ്പറിൽ
text_fieldsചെന്നൈ: തമിഴ്നാട്ടിലെ കോവിൽപട്ടി സർക്കാർ ആശുപത്രിയിൽ എക്സ്റേ റിേപ്പാർട്ട് നൽകുന്നത് പേപ്പറിൽ. എക്സ്റേ ഫിലിമുകൾക്ക് വൻ വിലയാണെന്നും വാങ്ങാൻ ഫണ്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
ഒരു മാസത്തോളമായി എക്സ്റേ റിപ്പോർട്ടുകൾ പേപ്പറിലാണ് നൽകുന്നതെന്ന് രോഗികളും ബന്ധുക്കളും പറയുന്നു. എക്സ്റേ റിപ്പോർട്ട് പേപ്പറിൽ നൽകുന്നതിനാൽ ശരിയായ ചികിത്സ ലഭ്യമാക്കാൻ സാധിക്കുന്നില്ലെന്നും അവർ പറയുന്നു.
സർക്കാർ ആശുപത്രിയിൽ എക്സ്റേ ഫിലിമിൽ റിപ്പോർട്ടുകൾ നൽകുന്നതിന് 50 രൂപ നൽകണം. പേപ്പറിലാണെങ്കിൽ അധിക തുക നൽകണ്ട.
പേപ്പറുകളിൽ എക്സ്റേ റിപ്പോർട്ടുകൾ നൽകുന്നതും ഫിലിമുകളിൽ നൽകുന്നതും തുല്യമാണെന്നും ഇത് സാധാരണയായി നൽകാറുണ്ടെന്നും തൂത്തുക്കുടി മെഡിക്കൽ കോളജ് ആശുപത്രി ഡീൻ ഡോ. നെഹ്റു പറഞ്ഞു.
എക്സ്റേ ഷീറ്റുകൾ ടെൻഡർ ചെയ്യുന്നതിലെ ചില പ്രശ്നങ്ങൾ കാരണം എക്സ്റേ ഫിലിമുകൾ ലഭ്യമല്ലെന്ന് കോവിൽപട്ടി സർക്കാർ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. കമലവാസൻ പറഞ്ഞു. ഇവക്ക് ദൗർലഭ്യമുള്ളതിനാൽ മെഡിക്കൽ-ലീഗൽ കേസുകളിൽ മാത്രം അവ ലഭ്യമാക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
കൂടാതെ ബന്ധപ്പെട്ട ഡോക്ടർമാർക്ക് ഡിജിറ്റൽ എക്സ്റേ ഫലങ്ങൾ വാട്സ്ആപ് ചെയ്ത് നൽകാറുണ്ടെന്നും രോഗികൾക്ക് മാത്രമാണ് പേപ്പറുകളിൽ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.