300 വർഷം മുേമ്പ മഹാമാരി പ്രവചിച്ചു, മരണവും; പുസ്തകവുമായി നെറ്റിസൺസ്
text_fieldsന്യൂഡൽഹി: 2019 ഡിസംബറിലായിരുന്നു ലോകത്തെ നിശ്ചലമാക്കിയ കെറോണ വൈറസ് ചൈനയിൽ സ്ഥിരീകരിക്കുന്നത്. ചൈനയിൽ കൊറോണ വൈറസ് പടർന്നുപിടിക്കുേമ്പാഴും ഒരു ആരോഗ്യപ്രവർത്തകർക്കും ലോകത്തെ പിടിച്ചുകുലുക്കാൻ ഇവക്ക് കഴിയുമെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ ലോകത്തെ ഒരു മഹാമാരി നിശ്ചലമാക്കുമെന്ന് പലരും പ്രവചിച്ചിരുന്നതായി അവകാശവാദങ്ങൾ ഉയർന്നുവന്നിരുന്നു. പുരാതന ഇന്ത്യയിൽ ഒരു സന്ന്യാസി കൊറോണ വൈറസ് വ്യാപനം മുൻകൂട്ടി പ്രവചിച്ചിരുന്നുവെന്ന വാദവുമായാണ് ഇപ്പോൾ ഒരു കൂട്ടം നെറ്റിസൺസ് രംഗത്തെത്തിയിരിക്കുന്നത്.
ഹിന്ദു പുരോഹിതനായിരുന്ന വീര ബ്രഹ്മേന്ദ്ര സ്വാമി 300 വർഷങ്ങൾക്ക് മുമ്പ് വൈറസിനെക്കുറിച്ച് പ്രവചിച്ചിരുന്നുവെന്നാണ് ഇവരുടെ വാദം. ഇന്ത്യൻ നോസ്ട്രഡാമസ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. വീര ബ്രഹ്മേന്ദ്രന്‍റെ കാലഗണനം എന്ന പുസ്തകത്തിൽ നിരവധി പ്രവചനങ്ങൾ നടത്തിയിട്ടുള്ളതായും അവർ അവകാശപ്പെടുന്നു.
കാലഗണനത്തിന്‍റെ 114ാം ഭാഗത്തിലാണ് പ്രവചനം. തെലുങ്കിലാണ് പുസ്തകം. 'കിഴക്കൻ പ്രദേശങ്ങളിൽ വിഷവാതകം ചോരും. ലക്ഷകണക്കിന് പേർ മരിക്കും. കോരങ്കി എന്നറിയപ്പെടുന്ന രോഗം ഒരു കോടിയിലധികം പേരെ ബാധിക്കും. കോഴികളുടെ കാലിറടുന്നതുപോലെ നിരവധി പേർ വീഴുകയും മരിക്കുകയും ചെയ്യും' -പുസ്തകത്തിൽ പറയുന്നതായി നെറ്റിസൺസ് അവകാശപ്പെട്ടു. പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന നിരവധി കാര്യങ്ങൾ ഇതിനോടകം നടന്നുകഴിഞ്ഞതായും അവർ പറയുന്നു.
വീര ബ്രേഹ്മന്ദ്രൻ പ്രവചിച്ച കോരങ്കി രോഗം കൊറോണ വൈറസ് ബാധയാണെന്നാണ് അവരുടെ വിശ്വാസം. കൂടാതെ ഭൂമിശാസ്ത്രപരമായി നോക്കുേമ്പാൾ പുസ്തകത്തിൽ പറയുന്ന കിഴക്കൻ പ്രദേശം ചൈനയാണെന്നും അവർ വിശ്വസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.