ഒടുവിൽ വിമാനത്താവളവും അടിച്ചുമാറ്റി ബി.ജെ.പി നേതാക്കൾ; മോദി തറക്കല്ലിട്ടതെന്ന പേരിൽ പ്രചരിപ്പിച്ചത് ചൈനയിലെ എയർപോർട്ട്
text_fieldsഉത്തർ പ്രദേശ് നിയമ സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്ത് വില കൊടുത്തും അധികാരം നിലനിർത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം സംസ്ഥാനത്തെ നിരവധി െപാതു പരിപാടികളിൽ സംബന്ധിച്ചു കഴിഞ്ഞു. ഭരണ പരാജയങ്ങൾ മറികടക്കാൻ വികസന പ്രവർത്തനങ്ങളുടെ കൂട്ട ഉദ്ഘാടനങ്ങളാണ് ഇപ്പോൾ സംഘടിപ്പിക്കുന്നത്.
കേന്ദ്ര സർക്കാറിന്‍റെ എല്ലാ പരിപാടികളിലും മോദി രാഷ്ട്രീയം പ്രയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെ പ്രതിപക്ഷ കക്ഷികളിൽനിന്നും വ്യാപക പ്രതിഷേധവും ഉണ്ടാകുന്നുണ്ട്. അതിനിടെയാണ് കഴിഞ്ഞ ദിവസം മോദി തറക്കല്ലിടൻ നടത്തിയ നോയിഡ വിമാനത്താവളത്തിന്‍റെ രൂപരേഖയെന്ന നിലക്ക് ബി.ജെ.പി നേതാക്കൾ അടക്കം വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. ബെയ്ജിംഗിലെ ഡാക്സിംഗ് എയർപോർട്ട്, ദക്ഷിണ കൊറിയയിലെ വിമാനത്താവളം എന്നിവയുടെ ചിത്രങ്ങളാണ് വ്യാപകമായി ബി.ജെ.പി കേന്ദ്രങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. 'ദി ക്വിന്‍റ്' ഫാക്ട് ചെക്കിങ് വിഭാഗമാണ് തട്ടിപ്പ് പുറത്തെത്തിച്ചത്.
അതേസമയം, ജേവാറിൽ നിർമിക്കുന്ന നോയിഡ രാജ്യാന്തര വിമാനത്താവളത്തിന്‍റെ പണി കൃത്യസമയത്ത് പൂർത്തിയാക്കിയില്ലെങ്കിൽ ൈവകുന്ന ഓരോ ദിവസവും 10 ലക്ഷം രൂപ കരാർ കമ്പനി പിഴ നൽകണം. 2024 സെപ്റ്റംബർ 29ന് പണി പൂർത്തിയാക്കി നൽകുമെന്നാണ് ഇപ്പോഴത്തെ അറിയിപ്പ്. ഈ സമയത്തിനുള്ളിൽ കരാർ കമ്പനി നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ വൈകുന്ന ഓരോ ദിവസവും കെട്ടിവച്ച ബാങ്ക് ഗ്യാരന്റിയുടെ 0.1 ശതമാനം നല്‍കാന്‍ കമ്പനി ബാധ്യസ്ഥരാകുമെന്ന് കരാറിൽ പറയുന്നു. കരാറുകാരായ സൂറിച്ച് എജിയും യു. പി സര്‍ക്കാരും തമ്മിൽ ഇതുസംബന്ധിച്ച കരാറിൽ ഒപ്പിട്ടു. 100 കോടി രൂപയാണ് ബാങ്ക് ഗാരന്‍റിയായി കമ്പനി നിക്ഷേപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.