ഹാഥറസ്: യു.പിയിൽ ഇത് പുതുമയല്ല; വിമർശനവുമായി ഗുലാംനബി ആസാദ്
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥറസിൽ ദലിത് പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ യു.പി സർക്കാറിനെ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഉത്തർപ്രദേശിനെ സംബന്ധിച്ചിടത്തോളം ഇത് പുതിയ സംഭവമല്ലെന്ന് അദ്ദേഹം പറഞ്ഞു.
''യു.പിയിൽ ഒരു സർക്കാർ സംവിധാനമുണ്ടോ? ഈ സർക്കാർ അധികാരത്തിലേറിയതുമുതൽ നിരവധി കേസുകളാണുണ്ടായത്. ആൾക്കൂട്ട മർദനം, പ്രതിപക്ഷ നേതാക്കളെ കൊലപ്പെടുത്തൽ, അവർക്കെതിരെ കേസ് കൊടുക്കൽ തുടങ്ങിയ സംഭവങ്ങൾ നേരത്തേയുണ്ടായിരുന്നു. ഇത് പുതിയതല്ല, യു.പിയിൽ പതിവാണ്'' -ഗുലാം നബി ആസാദ് മാധ്യമങ്ങൾക്ക് മുമ്പിൽ കുറ്റെപ്പടുത്തി.
പൊലീസ് ഒരു ഭാഗം മാത്രമാെണന്നും ഭരണകർത്താവിൻെറ മനോഭാവമാണ് ഉത്തരവാദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് കെ. അശ്വതി, സംസ്ഥാന ഡി.ജി.പി എച്ച്.സി അശ്വതി എന്നിവർ പെൺകുട്ടിയുെട കുടുംബത്തെ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.