ശ്രീനഗർ ജുമാമസ്ജിദിൽ അവസാന വെള്ളി പ്രാർഥന വിലക്കി ഭരണകൂടം
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിലെ ശ്രീനഗർ ജുമാമസ്ജിദിൽ റമദാനിലെ അവസാന വെള്ളി പ്രാർഥന വിലക്കി ഭരണകൂടം. വെള്ളിയാഴ്ച രാത്രി ജുമാമസ്ജിദിൽ സന്ദർശനത്തിനെത്തിയ മജിസ്ട്രേറ്റും പൊലീസ് ഉദ്യോഗസ്ഥരും സർക്കാർ പ്രതിനിധികളും അടങ്ങിയ സഖ്യമാണ് അവസാന വെള്ളിയിലെ ജമുഅയും തലേന്നത്തെ രാത്രി പ്രാർഥനയും നടത്തരുതെന്ന് ജുമാ മസ്ജിദ് മാനേജിങ് കമ്മിറ്റി അൻജുമൻ ഓഖാഫ് ജുമാമസ്ജിദ് ഭാരവാഹികളോട് നിർദേശിച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്ന് അറിയിച്ച മാനേജിങ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഉമർ അബ്ദുല്ലയും തീരുമാനത്തിൽ എതിർപ്പറിയിച്ചു. ഓൾ പാർട്ടി ഹുർറിയത്ത് കോൺഫറൻസ്, പീപ്ൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ എന്നിവയും ഭരണകൂടത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.