ഇന്ത്യയിൽ സന്തോഷം നിറഞ്ഞ സംസ്ഥാനം ഏതാണെന്നറിയാമോ?... അത് ഇതാണ്...
text_fieldsഐസ്വാൾ: സന്തോഷത്തോടെ ജീവിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. നമ്മൾ മാത്രം വിചാരിച്ചാൽ അത് സാധിക്കില്ല. മറ്റുപല ഘടകങ്ങളെയും ആശ്രയിച്ചിരുക്കും. പ്രത്യേകിച്ചും ജീവിക്കുന്ന സാഹചര്യങ്ങൾ. ഇത്തരത്തിൽ നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്ന സംസ്ഥാനം ഏതാണെന്നറിയാമോ? മിസോറാമാണെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. ഗുരുഗ്രാമിലെ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ രാജേഷ് കെ പില്ലാനിയ നടത്തിയ പഠനത്തിലാണ് മിസോറാം രാജ്യത്തെ ഏറ്റവും സന്തോഷം നിറഞ്ഞ സംസ്ഥാനമാണെന്ന് കണ്ടെത്തിത്. 100 ശതമാനം സാക്ഷരത കൈവരിച്ച ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം, ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽ പോലും വിദ്യാർഥികളുടെ പഠന മികവിന് അവസരമൊരുക്കുന്നുണ്ട്.
കുടുംബ ബന്ധങ്ങൾ, ജോലി സംബന്ധമായ പ്രശ്നങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, മതം, സന്തോഷത്തിൽ കോവിഡിന്റെ സ്വാധീനം, ശാരീരിക- മാനസിക ആരോഗ്യം എന്നിവയുൾപ്പെടെ ആറ് ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. മിസോറാമിന്റെ സാമൂഹിക ഘടനയും യുവാക്കളുടെ സന്തോഷത്തിന് വലിയ സംഭാവന നൽകുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ചെറുപ്പത്തിൽ തന്നെ പിതാവ് ഉപേക്ഷിച്ച്, നിരവധി ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടും മിസോറാമിലെ ഐസ്വാളിലെ ഗവൺമെന്റ് മിസോ ഹൈസ്‌കൂളിലെ വിദ്യാർഥിക്ക് അവന്‍റെ പഠനത്തിന് യാതൊരു പ്രയാസവും നേരിട്ടില്ല. ശുഭാപ്തിവിശ്വാസത്തോടെ പഠനം തുടരുന്ന കുട്ടിക്ക് ഒരു ചാർട്ടേഡ് അക്കൗണ്ടന്‍റോ സിവിൽ സർവീസോ ആണ് ലക്ഷ്യം. ഉദാഹരണമായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
അധ്യാപകരാണ് തങ്ങളുടെ ഏറ്റവും നല്ല സുഹൃത്തുക്കളെന്നും അവരുമായി എന്തെങ്കിലും പങ്കിടുന്നതിൽ ഭയമോ ലജ്ജയോ ഇല്ലെന്നും ഒരു വിദ്യാർഥി പറഞ്ഞു. മിസോറാമിലെ അധ്യാപകർ വിദ്യാർഥികളുമായും അവരുടെ രക്ഷിതാക്കളുമായും പതിവായി കൂടിക്കാഴ്ച നടത്താറുണ്ട്. പഠനത്തിനായുള്ള മാതാപിതാക്കളുടെ സമ്മർദവും ഇവിടെ കുറവാണെന്നു കുട്ടികളും അധ്യാപകരും പറയുന്നു.
മിസോ കമ്മ്യൂണിറ്റിയിലെ ഓരോ കുട്ടിയും ലിംഗഭേദമില്ലാതെ നേരത്തെ തന്നെ ജോലിചെയ്തു തുടങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു ജോലിയും ചെറുതായി അവർ കണക്കാക്കുന്നില്ല. 16, 17 വയസ്സുള്ളപ്പോൽ തന്നെ അവർ തൊഴിൽ കണ്ടെത്തുകയും അഇത് പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നതായും റിപ്പോൽട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.