കർഷകരുടെ വേദനക്കും തൊഴിലില്ലായ്മക്കും അറുതിവേണം, മഹാസഖ്യത്തിന് വോട്ടഭ്യർഥിച്ച് രാഹുൽ
text_fieldsന്യൂഡൽഹി: ഇത്തവണത്തെ വോട്ട് കർഷകർക്കും തൊഴിലിനും നൽകണമെന്ന് ബിഹാർ ജനതയോട് അഭ്യർഥിച്ച് രാഹുൽഗാന്ധി. മൂന്ന് ഘട്ടമായി നടക്കുന്ന തെരഞ്ഞടുപ്പിന്‍റെ ആദ്യഘട്ടമാണ് ഇന്ന് ആരംഭിച്ചു.
'ഇത്തവണ നീതി, തൊഴിൽ, കർഷകർ എന്നിവ മുന്നിൽ കണ്ടാവട്ടെ വോട്ട്. മഹാഗദ് ബന്ധന്‍ (ഗ്രാന്‍ഡ് അലൈന്‍സ്) വോട്ട് നൽകുക. ആദ്യ ഘട്ട വോട്ടിൽ പങ്കാളികളാവുന്ന ബിഹാർ ജനതക്ക് അഭിനന്ദനങ്ങൾ- രാഹുൽ ട്വീറ്റ് ചെയ്തു.
16 ജില്ലകളിലെ 71 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്. 1066 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഇതിൽ 42 ആർ.ജെ.ഡി, 35 ജെ.ഡി.യു, 29 ബി.ജെ.പി, 21 കോൺഗ്രസ്, എട്ട് ഇടതുപാർടികൾ എന്നിങ്ങനെയാണ് കണക്ക്.
സീറ്റ് ധാരണ പ്രകാരം 243 അംഗ നിയമസഭയിൽ എൻ.ഡി.എ മുന്നണിയിൽ 115 ജെ.ഡി.യു, 110 ബി.ജെ.പി, 11 വികാശീൽ ഇൻസാൻ പാർടി, 7 ഹിന്ദുസ്ഥാനി അവാമി മോർച്ച എന്നിങ്ങനെ മത്സരിക്കും.
മഹാഗദ് ബന്ധൻ മുന്നണിയിൽ ആർ.ജെ.ഡി 144, കോൺഗ്രസ് 70 സീറ്റ്, മത്സരിക്കുന്നതിനാണ് ധാരണയെത്തിയത്. മഹാസഖ്യത്തിന്‍റെ ഭാഗമായി ഇടതുപാർട്ടികൾ 29 മണ്ഡലങ്ങളിൽ നിന്നും ജനവിധി തേടും. സി.പി.ഐ (എം.എൽ) 19 , സി.പി.ഐ ആറ്, സി.പി.എം നാല് എന്നിങ്ങനെയാണ് ഇടത് കക്ഷികളുടെ സീറ്റുകൾ.
നവംബർ 3, നവംബർ 7 തിയ്യതികളിൽ രണ്ടുംമൂന്നും ഘട്ട വോട്ടെടുപ്പ് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.