ഡൽഹിയിലെ സർവകക്ഷി യോഗത്തിൽ കേരള എം.പിമാർ പറഞ്ഞതിതൊക്കെയാണ്
text_fieldsന്യൂഡൽഹി: രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന അതിക്രമങ്ങളും നീതി നിഷേധങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും അതീവ ഗൗരവമുള്ളതാണെന്ന് മുസ്ലിം ലീഗ് ലോക്സഭ പാർലമെൻററി പാർട്ടി ലീഡർ ഇ.ടി. മുഹമ്മദ് ബഷീർ എം.പി സർവകക്ഷി യോഗത്തിൽ പറഞ്ഞു. സുപ്രീം കോടതി തന്നെ ഇത്തരം കാര്യങ്ങൾ പല തവണ ചൂണ്ടിക്കാണിച്ചിട്ടും സർക്കാർ നിഷ്ക്രിയത്വം കാണിക്കുകയും നിയമപാലകർ തന്നെ അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടുവരുന്നതെന്നും ബഷീർ പറഞ്ഞു. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും താങ്ങുവില സംബന്ധിച്ച പ്രശ്നം പരിഹരിക്കാത്തത് ദുരുദ്ദേശ്യപരമാണെന്നും ബഷീർ പറഞ്ഞു.
വന്യജീവികളുടെ ആക്രമണത്തിൽ നിന്നും കർഷകരെ രക്ഷിക്കാനും സ്വാഭാവിക റബറിന് ചുരുങ്ങിയത് 250 രൂപയെങ്കിലും താങ്ങുവില നിശ്ചയിച്ചും നിയമനിർമാണം നടത്തണമെന്ന് കേരള കോൺഗ്രസ് പാർലമെൻററി പാർട്ടി നേതാവ് തോമസ് ചാഴികാടൻ എം.പി ആവശ്യപ്പെട്ടു.
വന്യമൃഗങ്ങളുടെ ആക്രമണം മൂലം ഈ വർഷം ആദ്യം വരെ അമ്പതിലേറെ മനുഷ്യരാണ് കൊല്ലപ്പെട്ടത്. ആക്രമിക്കപ്പെടുമ്പോഴും അവയെ തടയാനോ പ്രതിരോധിക്കാനോ കൃഷി സംരക്ഷിക്കാനോ കേന്ദ്ര വനം വന്യജീവി നിയമം കർഷകരെ അനുവദിക്കുന്നില്ല. ഇതിനു പരിഹാരം ഉണ്ടാക്കുവാൻ കഴിയുന്നവിധത്തിൽ കേന്ദ്ര വനം വന്യജീവി നിയമത്തിൽ ഭേദഗതി വരുത്തി നിയമനിർമാണം നടത്തണമെന്ന് തോമസ് ചാഴികാടൻ ആവശ്യപ്പെട്ടു.ചുരുങ്ങിയ താങ്ങുവിലയ്ക്ക് നിയമപ്രാബല്യം നൽകണമെന്നും കേരള സർക്കാറാണ് നെല്ലിന് ഏറ്റവും കൂടുതൽ താങ്ങുവില നൽകുന്നതെന്നും സി.പി.എം എം.പി ജോൺ ബ്രിട്ടാസ് പറഞ്ഞു.
മാധ്യമങ്ങൾക്ക് പാർലമെൻറിലും സെൻട്രൽ ഹാളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
പാർലമെൻറിെൻറ മൺസൂൺ സെഷന് മുന്നോടിയായി നടന്നതായിരുന്നു സർവ കക്ഷി യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.