തോള് തിരുമാവളവന് എം.പി അബ്ദുന്നാസിര്‍ മഅ്ദനിയെ സന്ദര്‍ശിച്ചു
text_fieldsബംഗളൂരു: വിടുതലൈ ശിരുത്തൈ കച്ചി നേതാവും തമിഴ്നാട്ടിലെ ചിദംബരം ലോകസഭ മണ്ഡലത്തിൽനിന്നുള്ള എം.പിയുമായ തോള് തിരുമാവളവന് പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനിയെ സന്ദർശിച്ചു. മഅ്ദനിയുടെ ബംഗളൂരുവിലെ വസതിയിലെത്തിയ അദ്ദേഹം മഅ്ദനിയുടെ ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു.
രോഗം മൂർച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിൽ അഡ്മിറ്റാവുകയും കോടതിയല്‍ ഹാജരാേകണ്ടതിനെ തുടര്‍ന്ന് ചികിത്സ പൂര്‍ത്തിയാക്കാനാവാതെ ഹോസ്പിറ്റലിൽനിന്നും മടങ്ങിവരേണ്ടിയും വന്നതിനെക്കുറിച്ച് മഅ്ദനി വിശദീകരിച്ചു. ആഴ്ചയിൽ രണ്ടുതവണ വസതിയിൽനിന്നും ആശുപത്രിയിലെത്തിയാണ് തുടർ ചികിത്സ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
രോഗങ്ങള്‍ക്കുള്ള ചികിത്സ പൂര്‍ത്തിയാക്കാതെ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകുന്നതുമൂലം ശാരീരിക അസ്വസ്ഥതകള്‍ വർധിക്കുന്നതിനെ തുടര്‍ന്ന് ബംഗളൂരു സ്ഫോടന കേസിലെ കോടതി നടപടികളില്‍ പൂര്‍ണമായി പങ്കെടുക്കാനാകാതെ മിക്ക ദിവസങ്ങളിലും ചികിത്സക്ക് വിധേയനാകേണ്ട സാഹചര്യമാണ് മഅ്ദനിക്ക് ഇപ്പോഴുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.