തൂത്തുകുടി വെടിവെപ്പ് ആസൂത്രിതമെന്ന് വൈകോ
text_fieldsചെന്നൈ: കടലോര പട്ടണമായ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് കോപ്പർ പ്ലാൻറിനെതിരെ ഗ്രാമവാസികൾ നടത്തിയ കലക്ടറേറ്റ് മാർച്ചിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പ് ആസൂത്രിതമെന്ന് എം.ഡി.എം.കെ നേതാവ് വൈകോ. വെടിവെപ്പിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പൊലീസുകാർ സമരക്കാരെ തെരഞ്ഞുപിടിച്ചു അക്രമിക്കുകയായിരുന്നു. ഉത്തരാവാദികളായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും വൈകോ മാധ്യമങ്ങളോട് പറഞ്ഞു.
നടനും മക്കൽ നീതി മയ്യം നേതാവുമായ കമൽഹാസനും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കുന്നുണ്ട്.
അതിനിടെ, പൊലീസ് വെടിവെപ്പിൽ മരണം 11 ആയി. 100ഒാളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളുടെ താത്പര്യ മനുസരിച്ചുള്ള തീരുമാനം സർക്കാറിെൻറ ഭാഗത്തു നിന്നുണ്ടാകുമെന്നും ജനങ്ങൾ ശാന്തരാകണെമന്നും അദ്ദേഹം അപേക്ഷിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ പത്ത് ലക്ഷംരൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
തൂത്തുക്കുടിയിൽ പ്രവർത്തിക്കുന്ന സ്റ്റെർലൈറ്റിെൻറ കോപ്പർ പ്ലാൻറിന് 25 വർഷത്തെ ലൈസൻസ് അവസാനിക്കാനിരിെക്ക അത് പുതുക്കി നൽകാനുള്ള തീരുമാനമാണ് ജനങ്ങളെ പ്രകോപിതരാക്കിയത്. വാതക ചോർച്ചയെതുടർന്ന് മുമ്പ് പലതവണ നാട്ടുകാരിൽ ആരോഗ്യപ്രശ്നം സൃഷ്ടിച്ചിട്ടുള്ള കോപ്പർ പ്ലാൻറ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടാണ് സമരവുമായി ജനങ്ങൾ രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.