അണ്ണാ ഡി.എം.കെ മുൻമന്ത്രി തോപ്പു വെങ്കടാചലം ഡി.എം.കെയിൽ ചേർന്നു
text_fieldsചെന്നൈ: അണ്ണാ ഡി.എം.കെ മുൻ മന്ത്രി തോപ്പു എൻ.ഡി വെങ്കടാചലവും അനുയായികളും ഡി.എം.കെയിൽ ചേർന്നു. ഞായറാഴ്ച രാവിലെ അണ്ണാ അറിവാലയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഇവരെ വരവേറ്റു. അന്തിയൂർ മുൻ എം.എൽ.എ കൃഷ്ണൻ, 15 സഹകരണ സംഘം പ്രസിഡൻറുമാർ ഉൾപ്പെടെ ആയിരത്തോളം പേരാണ് വെങ്കടാചലത്തോടൊപ്പം പാർട്ടിയിൽ ചേർന്നത്.
ഇൗറോഡ് ജില്ലയിലെ പെരുന്തുറൈ നിയമസഭ മണ്ഡലത്തിൽനിന്ന് രണ്ട് തവണ വിജയിച്ചു. ജയലളിത മന്ത്രിസഭയിൽ റവന്യു, പരിസ്ഥിതി വകുപ്പുമന്ത്രിയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ ഇദ്ദേഹത്തിന് സീറ്റ് നിഷേധിച്ചു. തുടർന്ന് സ്വതന്ത്രനായി മൽസരിച്ചതിനെ തുടർന്ന് അണ്ണാ ഡി.എം.കെയിൽനിന്ന് പുറത്താക്കപ്പെട്ടു. കൊങ്കുമേഖലയിൽപ്പെട്ട ഇൗറോഡിൽനിന്ന് പ്രവർത്തകരുടെ െകാഴിഞ്ഞുപ്പോക്ക് അണ്ണാ ഡി.എം.കെ നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മക്കൾ നീതിമയ്യം പ്രസിഡൻറ് കമൽഹാസെൻറ വലംകൈയ്യായി പ്രവർത്തിച്ച ആർ. മഹേന്ദ്രനും കൂട്ടരും ഡി.എം.കെയിൽ ചേർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.