തേയില തോട്ടങ്ങളിലെ സി.പി.എം വോട്ടും ഇക്കുറി രാമന്
text_fields''ഇരുപത്തൊന്നിൽ രാമന്, ഇരുപത്താറിൽ ഇടതിന്'' എന്ന മുദ്രാവാക്യം തന്നെയാണ് ബംഗാളിലെ തേയിലതോട്ടങ്ങളിലെ സി.പി.എം ട്രേഡ് യൂനിയൻ പ്രവർത്തകരും ഉയർത്തുന്നതെന്ന് വടക്കൻ ബംഗാളിലെ സി.പി.ഐ(എം.എൽ) സ്ഥാനാർഥി കൂടിയായ തേയിത്തോട്ടം തൊഴിലാളി സുമന്തി എക്ക പറഞ്ഞു.
ഇടതു പാർട്ടികളുടെ പ്രവർത്തനങ്ങൾക്ക് തൃണമൂൽ കോൺഗ്രസ് കടിഞ്ഞാണിട്ടതിെൻറ പ്രതികാരമായി ബി.ജെ.പിക്ക് വോട്ടു രേഖപ്പെടുത്തുകയാണ് സി.പി.എം പ്രവർത്തകർ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപോയ തന്നോട് സി.പി.എം പ്രവർത്തകർ ഇക്കാര്യം തുറന്നുപറഞ്ഞു. അതിനാൽ, ബി.ജെ.പി ജയിക്കാനിടയുണ്ട് - അവർ കൂട്ടിച്ചേർത്തു. ബിഹാറിൽ ഇടതുപാർട്ടികളെല്ലാം ഒരേ സഖ്യത്തിലായിരുന്നു. ബി.ജെ.പിയെ തോൽപിക്കുകയെന്ന ഒരേ ലക്ഷ്യമായിരുന്നു അവിടെ. എന്നാൽ, ബംഗാളിൽ അതേ ബി.ജെ.പിയെ കൊണ്ടുവരാൻ സി.പി.എം വോട്ടുചെയ്യുന്നു.
മമതയെ തോൽപിക്കാൻ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ സി.പി.എം തെൻറ മണ്ഡലത്തിൽ സ്ഥാനാർഥിയായ കോൺഗ്രസുകാരന് വോട്ടു ചെയ്യാതെയാണ് ബി.ജെ.പിക്ക് വോട്ടു നൽകുന്നത്. രാജ്യമൊട്ടുക്കും ബി.ജെ.പിയെ പുറന്തള്ളാൻ പണിയെടുക്കുന്ന സി.പി.എം ബംഗാളിൽ എന്തുകൊണ്ട് ബി.ജെ.പിക്ക് വോട്ടുചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് സുമന്തി തുടർന്നു.
തേയില തോട്ടം തൊഴിലാളികൾക്ക് 350 രൂപ ദിവസക്കൂലി നൽകുമെന്ന് വ്യാജവാഗ്ദാനം നൽകി കബളിപ്പിക്കുകയാണ് ബി.ജെ.പി. ഇക്കാര്യം വോട്ടർമാരെ ബോധ്യപ്പെടുത്താൻ തങ്ങൾ ശ്രമിക്കുേമ്പാഴാണ് സി.പി.എം പ്രവർത്തകർ വോട്ടു ബി.ജെ.പിക്കാണെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നത്.
ബംഗാളിലെ ഇടതു സർക്കാർ പടിയിറങ്ങുന്നതു വരെ കേവലം 67 രൂപ മാത്രം വേതനം ലഭിച്ച തോട്ടം തൊഴിലാളികൾക്ക് തൃണമൂൽ സർക്കാർ നൽകുന്നത് 204 രൂപയാണ്. അസമിൽ ഇൗ വാഗ്ദാനം ബി.ജെ.പി പാലിച്ചിട്ടില്ലെന്ന് ബംഗാളിലെ നിരക്ഷരരായ തൊഴിലാളികൾക്ക് അറിയില്ല. അസമിൽ 167 രൂപയാണ് ബി.ജെ.പി സർക്കാർ നൽകുന്നത്. 320 തേയിലത്തോട്ടങ്ങളിലായി നാലര ലക്ഷം വോട്ടർമാരായ തൊഴിലാളികളുണ്ട്. 12 ജില്ലകളിൽ ഇവരുടെ വോട്ട് നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.