പൗരത്വ ഭേദഗതി നിയമം: രാഹുലിനെ സംവാദത്തിന് വെല്ലുവിളിച്ച് അമിത് ഷാ
text_fieldsബംഗളൂരു: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ െ സംവാദത്തിന് വെല്ലുവിളിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. തീയതി രാഹുൽ ഗാന്ധി കുറിക് കെട്ടയെന്നും കേന്ദ്ര പാർലമെൻററി മന്ത്രി പ്രഹ്ലാദ് ജോഷി സംവാദത്തിൽ പെങ്കടുക്കുമെ ന്നും അദ്ദേഹം പറഞ്ഞു. കർണാടക ഹുബ്ബള്ളിയിൽ ബി.ജെ.പി സി.എ.എ അനുകൂല പ്രചാരണ റാലിയിൽ സം സാരിക്കുകയായിരുന്നു അമിത് ഷാ.
പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ മുസ്ലിംകൾെക്കതിരെയുള്ളതാണെന്ന് രാഹുൽ ഗാന്ധി തെളിയിക്കണം. മുസ്ലിംകളുടെ പൗരത്വം നഷ്ടപ്പെടില്ല. കോൺഗ്രസ് ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസാരിക്കുന്നവർ ദലിത് വിരുദ്ധരാണെന്നും അമിത് ഷാ കുറ്റെപ്പടുത്തി. പൗരത്വ ഭേദഗതി നിയമത്തിനു മാത്രമല്ല ദേശീയതാൽപര്യവുമായി ബന്ധപ്പെട്ട എല്ലാത്തിനും കോൺഗ്രസ് എതിരാണ്. രണ്ടാം വട്ടം പ്രധാനമന്ത്രിയായശേഷം നരേന്ദ്ര മോദി നിരവധി മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. കഴിഞ്ഞ 70 വർഷമായി കുടിയേറ്റക്കാർക്ക് നൽകിയ വാഗ്ദാനമാണ് മോദി നടപ്പാക്കിയത്.
ജവഹർലാൽ െനഹ്റു വരുത്തിയ അബദ്ധങ്ങൾ മോദി തിരുത്തുകയാണ്. അയോധ്യയിൽ രാമക്ഷേത്രം ഒരിക്കലും നിർമിക്കപ്പെടരുതെന്നാണ് കോൺഗ്രസിെൻറ ആഗ്രഹം. രാമക്ഷേത്രം ഉടൻ നിർമിക്കും. സർജിക്കൽ സ്ട്രൈക്കിെൻറ തെളിവ് ചോദിക്കുകയാണ് രാഹുൽ ഗാന്ധിയും ഇംറാൻ ഖാനും. പാകിസ്താനും കോൺഗ്രസും ഒരുപോെലയാണ് സംസാരിക്കുന്നത്. ജെ.എൻ.യുവിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നെന്നും ഇന്ത്യക്കെതിരെയുള്ള മുദ്രാവാക്യങ്ങൾ രാജ്യത്തിനകത്ത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിൽ 30 ശതമാനമുണ്ടായിരുന്ന ന്യൂനപക്ഷം മൂന്നു ശതമാനമായി. ബാക്കി 27 ശതമാനം പേരും കൊല്ലപ്പെടുകയോ രാജ്യത്തുനിന്ന് ആട്ടിപ്പായിക്കെപ്പടുകയോ ചെയ്തു. ഭർത്താവിെൻറയും കുട്ടികളുടെയും മുന്നിൽവെച്ച് ന്യൂനപക്ഷ സ്ത്രീകൾ പീഡിപ്പിക്കെപ്പട്ടു.
അഫ്ഗാനിസ്താനിൽ ബുദ്ധപ്രതിമ തകർക്കപ്പെട്ടു. ഇവിടങ്ങളിൽനിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് പൗരത്വ ഭേദഗതി നിയമം സംരക്ഷണം നൽകും. ഇതിെൻറ പേരിൽ ബി.ജെ.പി വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നില്ല. അമിത് ഷാ ഗോ ബാക്ക് മുദ്രാവാക്യവുമായി ശനിയാഴ്ച ഹുബ്ബള്ളിയിൽ വൻ പ്രതിഷേധം അരങ്ങേറി. മുദ്രാവാക്യങ്ങളെഴുതിയ കറുത്ത മേൽക്കോട്ട് ധരിച്ചായിരുന്നു സംവിധാൻ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. അമിത് ഷാ എത്തുംമുേമ്പ നിരവധി പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. പഴയ ഹുബ്ബള്ളിയിൽ പ്രതിഷേധത്തിനിടെ 11 എസ്.ഡി.പി.െഎ പ്രവർത്തകരെയും അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.