Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇതര മതങ്ങളെയും...

ഇതര മതങ്ങളെയും ബഹുമാനിക്കുന്നവരാണ് യഥാർത്ഥ ഹിന്ദുക്കൾ -മന്ത്രി മധു ബങ്കാരപ്പ

text_fields
bookmark_border
ഇതര മതങ്ങളെയും ബഹുമാനിക്കുന്നവരാണ് യഥാർത്ഥ ഹിന്ദുക്കൾ -മന്ത്രി മധു ബങ്കാരപ്പ
cancel

മംഗളൂരു: ഹൈന്ദവ വിശ്വാസങ്ങൾക്കൊപ്പം മറ്റു മതങ്ങളെ ബഹുമാനിക്കുക കൂടി ചെയ്യുന്നവരാണ് യഥാർഥ ഹിന്ദുക്ക​ളെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബങ്കാരപ്പ. ഹിന്ദുത്വത്തിന്റെ മറവിൽ തീര ജില്ലകളിൽ വിഭാഗീയത സൃഷ്ടിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മന്ത്രി ആരോപിച്ചു.

മരണങ്ങളും മതവും രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുകയാണവർ. താൻ ഹിന്ദുവാണ്. രാമഭക്തിയുണ്ട്. പ്രാർഥനയിലാണ് അത് പ്രകടിപ്പിക്കുന്നത്. അയോധ്യയിൽ പോവുമ്പോൾ രാമക്ഷേത്രം സന്ദർശിക്കും. അതുപോലെ മുസ്‌ലിം, ക്രൈസ്തവ, ബുദ്ധ ദേവാലയങ്ങളും സന്ദർശിക്കും. കോൺഗ്രസുകാരനും ബങ്കാരപ്പയുടെ മകനുമായ തനിക്ക് ദൈവത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കാനാവില്ല.

മന്ത്രിയുടെ രാജി ബിജെപി ആവശ്യപ്പെടുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ, ബി.എസ്. യദ്യൂരപ്പയോ നളിൻ കുമാർ കട്ടീലോ അല്ല വോട്ടർമാരാണ് അത് തീരുമാനിക്കേണ്ടതെന്ന് മന്ത്രി പ്രതികരിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയത്തിന് ഉത്തരവാദി ആരാണെന്ന് തന്റെ രാജി ആവശ്യപ്പെടുന്നവർ ആലോചിച്ചാൽ നല്ലത്. യുവ മോർച്ച നേതാവ്

പ്രവീൺ നെട്ടാറു കൊല്ലപ്പെട്ടതിനെത്തുടർന്ന് ബിജെപി എംപി നളിൻ കുമാർ കട്ടീലിന്റെ കാർ തടഞ്ഞത് കോൺഗ്രസ് പ്രവർത്തകർ ആയിരുന്നില്ലെന്ന് ഓർമ്മയുണ്ടാവണം. തീര ജില്ലകൾ സന്ദർശിച്ച് ലോക്സഭ തെരഞ്ഞെടുപ്പ് സാധ്യതകൾ പഠിച്ച് റിപ്പോർട്ട് നൽകാൻ കർണാടക ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി റൺദീപ് സുർജെവാല തന്നെ ചുമതലപ്പെടുത്തിയതായി മധു ബങ്കാരപ്പ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HinduMadhu Bangarappabjp
News Summary - Those who respect other religions are real Hindus: Madhu Bangarappa
Next Story